0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 109194

പറയാൻ പറ്റില്ല... ഫ്ലാറ്റിലെത്തിയതും ദേവു കരച്ചിലായിരുന്നു.അവൾ റൂമിൽ കേറി കിടന്നു. ഞാൻ ഉറക്കമില്ലാതെ പ്രാന്തെടുത്ത അവസ്ഥയിൽ നേരം വെളിപ്പിച്ചു..

ആ ദിവസവും അച്ചു വന്നില്ല. ഞാനും ദേവുവും റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല. ഞങ്ങളുടെ സംസാരം കുറഞ്ഞു. ഏതു നിമിഷവും തകർന്നു പോവുന്ന അവസ്ഥയിൽ ഞങ്ങൾ ഇരുന്നു.
അച്ചുവും ദേവുവും ഞാനും കൂടെ സന്തോഷത്തോടെ നിന്ന ദിവസങ്ങളെ പറ്റി ഞാൻ ആലോചിച്ചു പോയി. പരസപരം തല്ല് കൂടുന്നതും, കുറുമ്പുകാട്ടുന്നതും,അച്ചുവിന്റെ ചീത്ത കേൾക്കുന്നതും എല്ലാം ഒരു ഓർമ മാത്രം ആയപോലെ. ഒച്ചയും ബഹളവുമില്ലാത്ത മരണവീടുപോലെ ഏതോ ചുമരുകൾക്കിടയിൽ നേരിയ മനസ്സുമായി ആ ദിവസ്സവും ഞങ്ങൾ തള്ളി നീക്കി.

പിറ്റേ ദിവസം ഉച്ചക്കായിരുന്നു ദേവു വിളറിയ മുഖവുമായി എന്റെ അടുത്ത് വന്നത്.... അവൾ ആകെ ക്ഷീണിച്ചു അവശയായിടുന്നു. മുഖത്തെ കുറുമ്പും, ചിരിയുമെല്ലാം എവിടെയോ മാഞ്ഞു പോയ അവസ്ഥ.. അവൾ പരിഭ്രമത്തോടെ ആണ് എന്നെ വിളിച്ചത്

"കിച്ചൂ...." ചെറിയ ഒരു മയക്കത്തിലായിരുന്ന ഞാൻ തല കുടഞ്ഞെഴുന്നേറ്റു....ദേവു വന്നു ബെഡിൽ എന്റെ സൈഡിൽ ഇരുന്നു. കുറച്ചു നേരം നിശബ്ദത അവിടെ തളം കെട്ടി. അത് എന്നെ കൂടുതൽ വലിഞ്ഞു മുറുകി.തുറന്ന ജനലിലൂടെ ഉച്ചവെയിൽ ചൂടേറ്റ വരണ്ട കാറ്റ് കർട്ടനെ ഇളക്കിയാട്ടി എന്റെ നെറ്റിത്തടത്തിലൂടെ ഒഴുകിയപ്പോൾ വിയർപ്പ് പൊടിഞ്ഞ നെറ്റി ഒന്ന് തണുത്തു.. പടർന്നു കിടക്കുന്ന ദേവുവിന്റെ മുടിയെ ഒന്ന് ഉലച്ചു. നിശബ്ദക്കും എന്തോ പറയാൻ ഉണ്ടെന്ന് അതിന്റെ ഭീകരത്വം ഓർമിപ്പിച്ചു...അവൾ പതിയെ എന്റെ കൈ പിടിച്ചു. അത് ശെരിക്കും വിറക്കുന്നുണ്ടായിരുന്നു.

" റിയ വിളിച്ചിരുന്നു... " നനുത്ത സ്വരത്തിൽ അവൾ പറഞ്ഞു.. ഞാൻ അവളുടെ

💬 Comments

View all comments