0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 109198

നേരെ തിരിഞ്ഞു അച്ചുവിന് എന്തേലും മാറ്റം ഉണ്ടാവണമേ എന്ന് ഞാൻ പ്രാർത്ഥിച്ചു....ദേവു നിറഞ്ഞ കണ്ണുകൾ എന്റെ നേർക്ക് നീട്ടി...അതിൽ ദയനീയത നിറഞ്ഞിരുന്നു...അവൾ എന്റെ മുഖത്തിലൂടെ വിരലോടിച്ചു.. എന്നോട് ചേർന്നു നിന്നു.

" അവൾ പോവ്വും... " ദേവു ഇടറിയ സ്വരത്തോടെ പറഞ്ഞു എനിക്ക് ഒന്നും മനസ്സിലായില്ല..

"ആര്...." എന്റെ നാക്ക് അതേ പുറത്തേക്ക് തള്ളിയുള്ളു...

"അച്ചു.. അവൾ ഡൽഹിക്ക് പോവ്വാ... ഋഷിയുടെ ഹോസ്പിറ്റലിൽ അവൾക്ക് ജോലി ശെരിയാക്കിയിട്ടുണ്ടെന്ന്.. നാളെ അവൾ പോകും.." ദേവു അതും പറഞ്ഞത് എന്റെ നെഞ്ചത്തു വീണു കരഞ്ഞു.ഞാൻ മരവിച്ച അവസ്ഥയിൽ ആയിപ്പോയി.. അവൾ ഞങ്ങളെ ഇത്രയും വെറുത്തോ.?

" എനിക്ക് അവളില്ലാതെ പറ്റില്ല കിച്ചൂ.... അവളില്ലാതെ നമ്മൾ എങ്ങനെയാണ്...? " ദേവുവിന് മുഴുവൻ പറയാൻ കഴിയാതെ തളർന്നു പോയി... എനിക്കവളെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. അച്ചു ഞങ്ങളെ വിട്ടു പോകുന്നത് ആലോചിക്കാനേ വയ്യ...എന്തു ചെയ്യും എന്നറിയാതെ ഞാൻ പകച്ചു നിന്നു...

നിമിഷങ്ങൾ ഏറെ ആയപ്പോൾ ഞാൻ റോഷനെ വിളിച്ചു... അവന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞപ്പോ ഫ്ലാറ്റിൽ നിന്ന് ഞാൻ ഇറങ്ങി.

"നീയെന്ത്‌ പണിയ കാണിച്ചേ ദേവുചേച്ചിയോട് വരുന്നത് പറഞ്ഞില്ലേ?" റോഷന് ദേഷ്യത്തോടെ ചോദിച്ചപ്പോൾ ഞാൻ തല താഴ്ത്തി.. അവളോട് പറയാതെ അവിടെ നിന്ന് ഞാൻ ഓടുകയായിരുന്നു...എല്ലാത്തിൽ നിന്നും ഓടി പോവാൻ തോന്നി..

"ചേച്ചി വിളിച്ചിരുന്നു. ഞാൻ പറഞ്ഞു നീ ഇവിടെ ഉണ്ടെന്ന്. നിനെക്ക് എന്താ കിച്ചൂ പറ്റിയെ " അവന് എന്റെ ജീവനില്ലാത്ത മുഖം സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു.

"എടാ ഞാൻ ഇപ്പൊ വല്ലാത്ത അവസ്ഥയിൽ ആണ്. എനിക്ക് അറിയില്ല എന്ത്‌ ചെയ്യണമെന്ന് "

💬 Comments

View all comments