Chapter Title : ഞാനും എന്റെ ഇത്താത്തയും 20 [സ്റ്റാർ അബു]
പണി ആയെന്നു എനിക്ക് മനസ്സിലായി. ഞാൻ എത്തുന്നതിനു മുൻപേ പ്രമോദ് എത്തിയിരുന്നു . ഞാൻ വണ്ടി അവരുടെ വണ്ടിയോടു അടുപ്പിച്ചു ഇട്ടു . പ്രമോദ് ബോണറ്റ് ഒക്കെ തുറന്നു വച്ച് നോക്കുകയാണ് . ഒപ്പം ടെസയും, അവളുടെ അപ്പൻ ആണെന്ന് തോന്നുന്ന ഒരാളും നിൽക്കുന്നു . ഞാൻ ചെന്നതും, പ്രമോദ് എന്റെ അടുത്ത് പറഞ്ഞു. ടൂൾ വേണം, ഡൈനാമോ പണി ആക്കിയതാണ്, ഊരി എടുത്താലും രാവിലെ ശരി ആക്കാൻ ആകൂ . ഞാൻ ടെസയുടെ അടുത്തേക്ക് ചെന്ന്, അവളുടെ അപ്പനെയും പരിചയപ്പെട്ടു . കാര്യം പറഞ്ഞു . അത് മാത്രമല്ല രാവിലെ ആകണം കടകൾ തുറക്കാൻ . പ്രമോദ്, ഞങ്ങളുടെ അടുത്തേക്ക് വന്നു. അതെ ചേച്ചി... രണ്ടു വഴി ഉണ്ട്. വണ്ടി ഇവിടെ ഇട്ടോ !!! നിങ്ങൾക്ക് പോകണം എന്ന് ഉണ്ടെങ്കിൽ ടാക്സി വിളിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് ഞാൻ മുറി അറേഞ്ച് തരാം . അവന്റെ ചേച്ചി വിളിയിൽ, ടെസ ചെറുതായി നെറ്റി ചുളിച്ച പോലെ എനിക്ക് തോന്നി . അവളെന്നെ കൂട്ടി, അങ്ങോട്ട് മാറി നിന്ന് കൊണ്ട് പറഞ്ഞു. ഞങ്ങൾക്കിവിടെ നില്ക്കാൻ ആവില്ല, നിനക്ക് പ്രശ്നമില്ലെങ്കിൽ നിന്റെ വണ്ടി ഞാൻ കൊണ്ട് പൊയ്ക്കോട്ടേ !!! പിന്നെ നീ അങ്ങോട്ട് കാർ നന്നാക്കി കൊണ്ട് വന്നാൽ മതി. അവൾ അത്രയ്ക്ക് പറയുന്നത് കേട്ടപ്പോൾ നല്ല ഐഡിയ ആണെന്ന് എനിക്കും തോന്നി . അത് പറയുമ്പോൾ അവളെന്നോട് കൂടുതൽ അടുത്ത് നിന്നെന്നു എനിക്ക് മനസ്സിലായി. അവളടിച്ചിരിക്കുന്ന പെർഫ്യൂം മണം ഞാൻ നന്നായി ആസ്വദിച്ചു. അവളുടെ അടുത്ത് എന്തെങ്കിലും പ്രശ്നമുണ്ടോ
💬 Comments
View all comments