Chapter Title : ഞാനും എന്റെ ഇത്താത്തയും 22 [സ്റ്റാർ അബു]
കൂടെ ചെല്ലാത്തതു കണ്ടിട്ടാകണം അവൾ തിരിഞ്ഞു നിന്ന് എന്നെ നോക്കി. ടെസ നോക്കുമ്പോൾ തലയും താഴ്ത്തി നിന്നിരുന്ന എന്റെ അടുത്തേക്ക് അവൾ വന്നു. അബു, നമുക്ക് പോകാം... നിന്റെ വണ്ടി പോയി എടുക്കണം, നേരം കളയാൻ ഇല്ല എന്ന് അവൾ ഗർജ്ജിക്കുക ആയിരുന്നു എന്നോട്. ഞാൻ അവളെ നോക്കുക പോലും ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു ദേഷ്യം ഇരച്ചു കയറി. അവൾ എന്റെ മുഖം കൈ കൊണ്ട് പൊന്തിച്ചു,
എന്റെ കണ്ണുകൾ പിന്നെയും ചെറുതായി എന്നെനിക്കു തോന്നി, ടെസ എന്തൊക്കയോ ചോദിച്ചെങ്കിലും ഞാൻ കേട്ടില്ല, അവളുടെ വെളുത്ത മുഖമിപ്പോൾ ചുകന്നിരിക്കുന്നു, അവളുടെ ചുണ്ടുകൾ തിണർത്തിരിക്കുന്നു, എന്നോടുള്ള ദേഷ്യം കൊണ്ടാകണം. അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ കുഞ്ഞു കുട്ടിയെ പോലെ പിണക്കം നടിച്ചു. അവൾ എന്റെ കയ്യിലെ പിടിവിട്ട് എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു. അവൾ മുന്നിലും ഞാൻ പിന്നാലെ നടന്നു, അവൾ നടക്കുന്നതിനു അനുസരിച്ചു ഞാൻ നടന്നില്ല,
അവൾ വലിച്ചതും അടിതെറ്റി ഞങ്ങൾ രണ്ടുപേരും വീണു. ഞാൻ വീണപ്പോൾ എന്റെ മുഖം മണ്ണിൽ കുത്തി, ചുണ്ടു പൊട്ടി. ടെസ കൈ കുത്തിയാണ് വീണത്. ഞാൻ എണീറ്റ് നോക്കുമ്പോൾ ടെസക്കു കൈ കുത്തി എണീക്കാൻ പറ്റണില്ല. കാരണം മുഴുവൻ വെയിറ്റും വീണപ്പോൾ കൈയിലേക്ക് വന്നു കാണും. എന്തായാലും എന്നെ ചീത്ത പറഞ്ഞതിന് കിട്ടിയതാകും എന്ന് മനസ്സിൽ ആശ്വസിച്ചു. അവളുടെ കയ്യുടെ അടിയിലും കല്ല് കൊണ്ടിട്ടാകണം ചെറിയ മുറിവായിട്ടുണ്ട്. ഞാൻ എണീറ്റ് കൈ കാണിച്ചെങ്കിലും അവൾ ഒറ്റയ്ക്ക് എണീക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. എന്റെ ചുണ്ടു പൊട്ടിയത് അവൾ പറഞ്ഞപ്പ്പോൾ ഞാൻ നാക് കൊണ്ട് അത് ഒപ്പി,
കക്ഷങ്ങളിലൂടെ കൈ ഇട്ടു അവളെ പൊന്തിച്ചു നിർത്തി. അവൾക്കു നടക്കാനും ചെറിയ വേദന ഉണ്ടെന്നു തോന്നുന്നു. ഞാൻ കൈ പിടിക്കാമെന്നു പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. അവിടെ ഉണ്ടായിരുന്ന ഏതോ മരത്തിൽ പിടിച്ചു അവൾ നടക്കാൻ നോക്കിയതും വീഴാൻ പോയി. ഞാൻ മറ്റൊന്നും ചിന്തിച്ചില്ല അവളെ എടുത്തു പൊക്കി വീട്ടിലേക്കു നടന്നു. അവൾ എന്റെ നെഞ്ചിലും മുഖത്തും ആകുന്ന രീതിയിൽ അടിച്ചു,
💬 Comments
View all comments