0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 22 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.7K

അറിയാതെ എന്നൊക്കെ പറഞ്ഞെങ്കിലും അവൾ അതൊന്നും കേട്ടില്ല. എന്റെ അടുത്ത് നിന്നും വേഗത്തിൽ തിരിഞ്ഞു വീട്ടിലേക്കു നടന്നു. ഞാൻ കിളി പോയ പോലെ അവിടെ നിന്നു, ഞാൻ കൂടെ ചെല്ലാത്തതു കണ്ടിട്ടാകണം അവൾ തിരിഞ്ഞു നിന്ന് എന്നെ നോക്കി. ടെസ നോക്കുമ്പോൾ തലയും താഴ്ത്തി നിന്നിരുന്ന എന്റെ അടുത്തേക്ക് അവൾ വന്നു. അബു, നമുക്ക് പോകാം... നിന്റെ വണ്ടി പോയി എടുക്കണം, നേരം കളയാൻ ഇല്ല എന്ന് അവൾ ഗർജ്ജിക്കുക ആയിരുന്നു എന്നോട്. ഞാൻ അവളെ നോക്കുക പോലും ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു ദേഷ്യം ഇരച്ചു കയറി. അവൾ എന്റെ മുഖം കൈ കൊണ്ട് പൊന്തിച്ചു,

എന്റെ കണ്ണുകൾ പിന്നെയും ചെറുതായി എന്നെനിക്കു തോന്നി, ടെസ എന്തൊക്കയോ ചോദിച്ചെങ്കിലും ഞാൻ കേട്ടില്ല, അവളുടെ വെളുത്ത മുഖമിപ്പോൾ ചുകന്നിരിക്കുന്നു, അവളുടെ ചുണ്ടുകൾ തിണർത്തിരിക്കുന്നു, എന്നോടുള്ള ദേഷ്യം കൊണ്ടാകണം. അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ കുഞ്ഞു കുട്ടിയെ പോലെ പിണക്കം നടിച്ചു. അവൾ എന്റെ കയ്യിലെ പിടിവിട്ട് എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു. അവൾ മുന്നിലും ഞാൻ പിന്നാലെ നടന്നു, അവൾ നടക്കുന്നതിനു അനുസരിച്ചു ഞാൻ നടന്നില്ല,

അവൾ വലിച്ചതും അടിതെറ്റി ഞങ്ങൾ രണ്ടുപേരും വീണു. ഞാൻ വീണപ്പോൾ എന്റെ മുഖം മണ്ണിൽ കുത്തി, ചുണ്ടു പൊട്ടി. ടെസ കൈ കുത്തിയാണ് വീണത്. ഞാൻ എണീറ്റ് നോക്കുമ്പോൾ ടെസക്കു കൈ കുത്തി എണീക്കാൻ പറ്റണില്ല. കാരണം മുഴുവൻ വെയിറ്റും വീണപ്പോൾ കൈയിലേക്ക് വന്നു കാണും. എന്തായാലും എന്നെ ചീത്ത പറഞ്ഞതിന് കിട്ടിയതാകും എന്ന് മനസ്സിൽ

💬 Comments

View all comments