Chapter Title : ഞാനും എന്റെ ഇത്താത്തയും 22 [സ്റ്റാർ അബു]
ആശ്വസിച്ചു. അവളുടെ കയ്യുടെ അടിയിലും കല്ല് കൊണ്ടിട്ടാകണം ചെറിയ മുറിവായിട്ടുണ്ട്. ഞാൻ എണീറ്റ് കൈ കാണിച്ചെങ്കിലും അവൾ ഒറ്റയ്ക്ക് എണീക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. എന്റെ ചുണ്ടു പൊട്ടിയത് അവൾ പറഞ്ഞപ്പ്പോൾ ഞാൻ നാക് കൊണ്ട് അത് ഒപ്പി,
കക്ഷങ്ങളിലൂടെ കൈ ഇട്ടു അവളെ പൊന്തിച്ചു നിർത്തി. അവൾക്കു നടക്കാനും ചെറിയ വേദന ഉണ്ടെന്നു തോന്നുന്നു. ഞാൻ കൈ പിടിക്കാമെന്നു പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. അവിടെ ഉണ്ടായിരുന്ന ഏതോ മരത്തിൽ പിടിച്ചു അവൾ നടക്കാൻ നോക്കിയതും വീഴാൻ പോയി. ഞാൻ മറ്റൊന്നും ചിന്തിച്ചില്ല അവളെ എടുത്തു പൊക്കി വീട്ടിലേക്കു നടന്നു. അവൾ എന്റെ നെഞ്ചിലും മുഖത്തും ആകുന്ന രീതിയിൽ അടിച്ചു, പക്ഷേ വേദന കുറവായിരുന്നു. ഞാൻ അടുക്കള വാതിലിലൂടെ അകത്തേക്ക് കയറി കാലു കൊണ്ട് തന്നെ വാതിൽ ചാരി. നേരെ ടെസയെ റൂമിൽ കൊണ്ട് ബെഡിലേക്കു കിടത്തി. അവൾ എന്നെ ദേഷ്യത്തിൽ നോക്കി,
എന്റെ പൊന്നു ടെസ, അവിടെ നിന്ന് നടക്കാൻ വയ്യ എന്നെനിക്കു മനസ്സിലായി, അതാ ഞാൻ എടുത്തു കൊണ്ട് വന്നത്. കാൽമുട്ട് പൊട്ടിക്കാണും, നീ നോക്കിക്കോ. ഞാൻ ഡ്രസ്സ് ഒന്ന് കഴുകട്ടെ !!!! അതും പറഞ്ഞു ഞാൻ എന്റെ ഷർട്ടിൻറെ ഹൂക്ക്സ് ഊരി ഹാളിലെ ബാത്റൂമിലേക്കു നടന്നു . മണ്ണായിരുന്നു കൊണ്ട് ഞാൻ ബക്കറ്റിൽ വെള്ളം നിറച്ചു കഴുകി . ഞാൻ ഡോർ അടച്ചു എന്റെ മുണ്ടു ഊരി കാൽമുട്ടിൽ നോക്കി, തോൽ പോയിരിക്കുന്നു അങ്ങിങ്ങായി. വെള്ളം തട്ടിയതും നീറി നീറി ഞാൻ ഒച്ച ഉണ്ടാക്കാതെ നിലവിളിച്ചു. കഴുകിയതും എനിക്കു മൂത്രം പോയി എന്നതാണ് സത്യം.
💬 Comments
View all comments