Chapter Title : ഞാനും എന്റെ ഇത്താത്തയും 27 [സ്റ്റാർ അബു]
ഉച്ചക്ക്. ഞാൻ പറഞ്ഞു നോക്കാം , നീ ടെൻഷൻ ആകേണ്ട . ഉമ്മറത്ത് ഇരുന്നു പേപ്പർ നോക്കുന്ന വാപ്പച്ചിയുടെ അടുത്തേക്ക് ചൂടുവെള്ളവുമായി സജിനയും ഇക്കയും അടുക്കള പണി തീർത്ത ശേഷം ചെന്നു . സജിനായാണ് വാപ്പച്ചിയോടു അവതരിപ്പിച്ചത്, അത് കൊണ്ട് തന്നെ വാപ്പച്ചി ഒന്നും മിണ്ടിയില്ല. അവളെ നോക്കി ചിരിച്ചു,
അനിയന് ശുപാർശ ആണല്ലേ മോളെ !!! അവനു സന്തോഷം അതാണെങ്കിൽ നമ്മൾ എതിർക്കണ്ടല്ലോ !!! പിന്നെ ഇപ്പോളത്തെ ചെക്കന്മാരെ പോലെ വേറെ പ്രശ്നങ്ങൾ ഒന്നും വാപ്പച്ചിയുടെ രണ്ടു മക്കൾക്കും ഇല്ലാലോ ? രണ്ടാളും, എന്ന് പറഞ്ഞത് സജിന സ്വന്തം ഇക്കാനെ ഒന്ന് പൊന്തിച്ചു വക്കാൻ വേണ്ടിയാണു എന്ന് എനിക്ക് മനസ്സിലായി. എന്തായലും സംഭവം ഓക്കേ, സജിന ഹാളിലേക്ക് വന്നപ്പോൾ താങ്ക്യൂ എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ചുമ്മാതല്ല മോനെ, തിരിച്ചു വരുമ്പോൾ എനിക്ക് ചോക്ലേറ്റ് വാങ്ങി വന്നാൽ മതി എന്നും പറഞ്ഞു, അവളും ഇക്കയും മുകളിലേക്ക് നടന്നു .
ഞാൻ രണ്ടാളും നടന്നു കയറുന്നതും നോക്കി ഇരിക്കുമ്പോൾ ഉണ്ട് ഗോപിഏട്ടൻ വിളിക്കുന്നു. എടാ ഓടിവായോ ? എന്താ ഗോപി ഏട്ടാ, ഒരു കള്ളൻ നമ്മുടെ മതിൽ ചാടിയിട്ടുണ്ട് . ഞാൻ എല്ലാവരോടും അകത്തു ഇരുന്നോളാൻ പറഞ്ഞു പുറത്തേക്കു ചാടി, ഗോപിയേട്ടനും മതില് ചാടി ഞങ്ങളുടെ പറമ്പിലേക്ക് എത്തി. ഞാൻ നേരെ ഒരു വശത്തു കൂടെ മതിലിനു അടുത്തേക്ക് ഓടി , ഗോപി ഏട്ടൻ മറു വശത്തു കൂടെയും. അപ്പോഴേക്കും അയൽവാസികൾ ഒക്കെ മതില് ചാടി പറമ്പിലേക്ക് എത്തി.
ഞങ്ങൾ അരിച്ചു പെറുക്കി എങ്കിലും കള്ളൻ മിസ്
💬 Comments
View all comments