Chapter Title : ഞാനും എന്റെ ഇത്താത്തയും 28 [സ്റ്റാർ അബു]
വർത്തമാനം പറഞ്ഞു ചായ കുടിക്കുമ്പോൾ, നല്ല മുറിഞ്ഞ പഴം പൊരിച്ചതുമായ റഷീദിക്കണ്ടേ മകൻ വന്നു. ഞങ്ങളും മറ്റു ചിലരും അത് വാങ്ങി, ഞങ്ങൾ കുറച്ചു അങ്ങോട്ട് മാറി നിന്നാണ് കുടിച്ചിരുന്നതു. മാഡം ചായ ഊതി ഊതി കുടിച്ചു, അവിടെ നിന്നിരുന്ന ചിലരുടെ കണ്ണുകൾ മാഡത്തിനെ ഉഴിയുന്നതു ഞാൻ അറിഞ്ഞു . തിരിഞ്ഞു നിൽക്കുന്ന മാഡം ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല, ഞാൻ വേഗം ചായ കുടിച്ചു പോകാമെന്നു പറഞ്ഞു. കാരണം മഴ വീണ്ടും പെയ്യാൻ പോകുന്നത് പോലെ ആകാശം ഇരുണ്ടു കൂടി. ഞങ്ങൾ തിരിച്ചു നടക്കാൻ വേണ്ടി വീണ്ടും പാർക്കിനു ഉള്ളിലേക്ക് കയറിയതും മഴ തുള്ളികൾ വീണു തുടങ്ങി.
നേരം ആറുമണി ആകുന്നതേ ഉള്ളൂ എങ്കിലും ഇരുട്ടായതു പോലെ ആയി. മഴ പെട്ടന്ന് ശക്തി ആയി ഒപ്പം കാറ്റും .ഞങ്ങൾ രണ്ടു പേരും വേഗത്തിൽ നടന്നു നീങ്ങിയെങ്കിലും മഴത്തുള്ളികൾ ദേഹത്ത് വീണു കൊണ്ടേ ഇരുന്നു. ഞാൻ ടീഷർട്ട് ഊരി മാഡത്തിന് തലയിൽ ഇട്ടുകൊള്ളാൻ പറഞ്ഞു. ഞങ്ങൾ നോക്കുമ്പോൾ പാർക്കിനു ഉള്ളിൽ ആരും ഇല്ല, അവിടെ കുറച്ചു ദൂരെ ഒരു ചെറിയ ഷെഡ്ഡ് ഉണ്ട്. ഞങ്ങൾ രണ്ടു പേരും ഓടി അങ്ങോട്ട് കയറി. മഴയ്ക്ക് ശക്തി കൂടി, ഒപ്പം കാറ്റിനും.
ആ ഷെഡിന്റെ കാലുകൾ കാറ്റിൽ ഇളകി, ഞാൻ മാഡത്തിനോടു തല തുവർത്താൻ പറഞ്ഞു. മാഡം മുടി അഴിച്ചിട്ടു ഒന്ന് തുടച്ചു, പിന്നീട് എന്റെ തലയും തുവർത്തി തന്നു. എന്റെ പുറത്തു ഉണ്ടായിരുന്ന തുള്ളികൾ മാഡം എന്റെ ടീഷർട്ട് വച്ച് തുടച്ചു. ആ മഴ അത്ര പെട്ടന്ന് അവസാനിക്കുന്ന മട്ടിലായിരുന്നു. ഞങ്ങൾ
💬 Comments
View all comments