Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും
പെട്ടെന്ന് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീണ വീടിനകത്തു നിന്നും ഉമ്മറത്തേക്ക് വന്നു. കുളിച്ച് കുറി തൊട്ട് തുളസിക്കതിരും ചൂടി ഒരു കുസൃതി പെൺകിടാവിനെ പോലെ...... ഇന്നലത്തെ ആ വിഷാദ ഛായായൊക്കെ മാറി ആള് നല്ല മിടുക്കിയായിട്ടുണ്ട് ഇപ്പോൾ. "അച്ഛാ, ദേ പ്രാതൽ റെഡിയായിട്ടുണ്ട് ട്ടോ.... വരൂ....". വന്ന പാടെ അവൾ പറഞ്ഞു. ഉടനെ അവളുടെ അച്ഛൻ എന്നോട് പറഞ്ഞു. "വരൂ, നിയാസ്... ഇനി ഭക്ഷണം കഴിച്ചിട്ടാവാം" ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി. നല്ല മൃദുവായ ഇഡ്ഡലിയും തേങ്ങാ ചമ്മന്തിയും. അവസാനം പ്രാതൽ കഴിഞ്ഞ് ഞാനും ഷഹനയും അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങി കാറിൽ കയറി. വീണയും അച്ഛനും അമ്മയും ഞങ്ങളെ യാത്രയാക്കാൻ വീടിനു മുൻവശത്തേക്ക് വന്നു. പിന്നെ ഞാൻ വീണയോടായി പറഞ്ഞു. "വീണാ... താൻ ഇന്നലെ കാണിച്ചത് പോലെ ഇനി ഒരിയ്ക്കലും കാണിച്ചു കൂട്ടില്ലാന്ന് എനിക്കുറപ്പുണ്ട്.... എന്തെങ്കിലും ഒരു ചെറിയ പ്രശ്നം വരുമ്പോ നമ്മൾ ആത്മഹത്യയിൽ അഭയം തേടിയാൽ, ഞാനൊക്കെ ഇന്നീ നിലേൽ എത്തില്ലായിരുന്നു" പിന്നെ അടുത്തിരുന്ന ഷഹനയെ ചൂണ്ടി കാണിച്ചു ഞാൻ തുടർന്നു. "ദേ ഇവളുടേം എന്റെ ഉമ്മാടേം ഒക്കെ പ്രാർത്ഥന കൊണ്ട് ഇപ്പൊ കുഴപ്പമില്ലാത്ത സ്ഥിതിയായി. തനിക്കുമുണ്ട് പ്രാർത്ഥിക്കാൻ ഒരു പാട് പേർ.. അച്ഛനും അമ്മയും ഭർത്താവും ഒക്കെ.... അല്ലേ....?" വീണ അതെയെന്ന് തലയാട്ടി. ഞാൻ വീണ്ടും തുടർന്നു.... "അത് കൊണ്ട് നല്ല കുട്ടിയായി ഇരിക്കുക..... ഇന്നലെ ഹസ്ബന്റിന്റെ വീട്ടീന്ന് എന്ത് പറഞ്ഞാ താൻ ഇറങ്ങിയേ....?" "വീട്ടീ പോണെന്നും പറഞ്ഞ്...!". ചെറിപ്പഴം പോലുള്ള ചുണ്ടുകൾ വിടർത്തി വീണ മൊഴിഞ്ഞു. "അപ്പോ ഒരു പണി ചെയ്യ്.... ഹസ്ബന്റ്
💬 Comments
View all comments