0%

Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും

Author : kkstories Read All Parts 2K

ഇപ്പൊ ബാംഗ്ലൂർ അല്ലേ....? അയാൾ വരുമ്പോ ഇങ്ങോട്ട് വരാൻ പറ... എന്നിട്ട് നിങ്ങൾ രണ്ടാളും കൂടി ഒരുമിച്ച് ആ വീട്ടിലേക്കു പോകൂ.... തൽകാലം ഇന്നലത്തെ സംഭവങ്ങളൊക്കെ അയാള് അറിയണ്ട..... ഓക്കേ...?" "ഉം..." അവൾ സമ്മതം എന്നർത്ഥത്തിൽ തല കുലുക്കി. "അപ്പൊ.. എല്ലാം പറഞ്ഞ പോലെ.... ഞങ്ങൾ ഇറങ്ങുന്നു.... പറ്റിയാൽ വീണ്ടും കാണാം...". ഞാൻ വീണയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കി പറഞ്ഞു. പിന്നെ ഞാൻ പതിയെ വണ്ടി എടുത്തു. അവർ മൂന്നാളും ഞങ്ങൾക്ക് നേരെ കൈ വീശുന്നുണ്ടായിരുന്നു. വണ്ടി അവരുടെ മുറ്റത്തു നിന്നും മെയിൻ റോഡിലേക്ക് കടന്നതും ഷഹന എന്നെ നോക്കി പറഞ്ഞു. "ഇന്നിനി വേറെ പ്രോഗ്രാംസ് ഒന്നുമില്ലല്ലോ.... ഇക്കാ?". "സോറി മോളേ.... ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ, പ്രവാസി ബിസിനസുകരുടെ ഒരു വാർഷിക ഫാമിലി ഗെറ്റ് ടുഗെദറിനെ പറ്റി.....! അതിന്നാണ്!!". "ശ്ശോ..... ഇക്ക ദുബായീന്നു വന്നിട്ടിപ്പൊ ഒരാഴ്ചയായി... എന്നിട്ട് ഇത് വരെ ഇക്കാനെ ഒന്ന് ഫ്രീ ആയി കിട്ടീട്ടില്ല... ആറ്റു നോറ്റ് എന്റെ ഇക്കാടെ കൂടെ ഒന്ന് കറങ്ങാൻ കിട്ടുന്ന ചാൻസാണ്..... അപ്പോഴാണ് ഈ നശിച്ച ഫാമിലി ഗെറ്റ് ടുഗെദർ.... അത് കാൻസൽ ചെയ്യാൻ പറ്റില്ലേ.” ഷഹന ഇരുന്ന് ചിണുങ്ങി.kambikuttan.net "പിണങ്ങല്ലേ മുത്തേ. ഇതിന്റെ സ്പോൺസറേ ഞാനാ... അപ്പൊ നമുക്ക് വിട്ടു നിൽക്കാൻ പറ്റുമോ" "എവിടെയാ ഇക്കാ പ്രോഗ്രാം....?" "അത്.... നെടുമ്പാശ്ശേരിയിൽ എയർപോർട്ടിന്റെയടുത്ത് സിയാലിന്റെ തന്നെ ഒരു കൺവെൻഷൻ സെന്ററില്ലേ.... അവിടെ...! തന്നെയല്ല ഈ പരിപാടികൾ വൈകിട്ടേ തുടങ്ങൂ. കൂടിപ്പോയാൽ രാത്രി എട്ടുമണി വരെ. ഇക്കാടെ മോൾ അത് വരെ ഒന്ന് വെയിറ്റ് ചെയൂന്നേ. കറങ്ങാൻ ഇനിയങ്ങോട്ട്

💬 Comments

View all comments