Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും
ഉമ്മയെന്നെ കളിയാക്കി. അത് കേട്ട് ഷഹനയുടെ മുഖം നാണിച്ചു ചുവന്നിരുന്നു. ഞാനവളെ നോക്കി കണ്ണിറുക്കി. "അതെന്തിനാ ഉമ്മാ.... ഞാൻ... ഇവളോട്..... പപ്പടം... പൊരിയ്ക്കാൻ... പറയാൻ വന്നതാ....". എനിക്ക് ഉത്തരം മുട്ടി. പിന്നെയൊന്നും പറയാൻ നിക്കാതെ ഞാൻ അടുക്കളയിൽ നിന്ന് പോന്നു... അൽപ നേരം കഴിഞ്ഞ് ഉമ്മയും ഷഹനയും ചേർന്ന് ചോറ് വിളമ്പി. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു. അതു കഴിഞ്ഞ് ഞാൻ പുറത്തേയ്ക്ക് ഇറങ്ങാനൊരുങ്ങി. പോകും മുൻപ് ഞാൻ അവരോടായി പറഞ്ഞു. "ദേ ഞാൻ തിരിച്ചു വരുമ്പോഴേക്കും രണ്ടു പേരും ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്ത് റെഡിയായി നിക്കണോട്ടോ.... ഒരു ഫങ്ഷൻ ഉണ്ട്....." "ഞാനില്ല മോനേ....". ഉമ്മ പറഞ്ഞു. "ങും.... അതെന്തു പറ്റിയുമ്മാ...?" "വേറൊന്നും കൊണ്ടല്ലടാ...... ഞാനീ വയ്യാത്ത മുട്ടുകാലും വച്ച് അവിടെ വരെ എങ്ങനെ എത്താനാ...." അത് കേട്ട് ഷഹന പറഞ്ഞു. "ഉമ്മാ..... നമ്മളതിന് കാറിലല്ലേ പോണേ.... പ്ലീസ് ഒന്ന് വാ ഉമ്മാ.... ഇപ്പോഴായേ പിന്നെ ഉമ്മ ഒട്ടും പുറത്തോട്ടൊന്നും വരാറില്ലല്ലോ..... വെറുതെ വീടിനുള്ളിൽ എപ്പോഴും തങ്ങിയിരിക്കണ്ടാട്ടോ....!"kambikuttan.net "ഓഹ് അത് കൊണ്ടല്ല മോളേ.... കാറിലായാലും ഈ മുട്ട് മടക്കി ഇരിക്കാൻ വല്യ പാടാ..... അതല്ലേ ഇന്നലെ ഞാൻ നിങ്ങള് ഇന്നലെ കല്യാണത്തിന് പോവാൻ വിളിച്ചപ്പോഴും ഞാൻ വരാഞ്ഞെ.." "അതുമ്മാ ഇന്നലെ ചാവക്കാട് വരെ അത്രേം ദൂരം യാത്ര ചെയ്യണ്ടാന്നു വച്ചാ ഞാൻ നിർബന്ധിയ്ക്കാണ്ടിരുന്നെ.... ഇതിപ്പോ നെടുമ്പാശ്ശേരി വരേ ഒള്ളൂ.....". ഞാനും ഉമ്മയെ നിർബന്ധിച്ചു. "നിയസേ.... ഞാൻ പറഞ്ഞില്ലേ.... എനിക്കും നിങ്ങടെ ഒപ്പം വരാൻ ആഗ്രഹം ഒക്കെയുണ്ട് പക്ഷെ ഈ മുട്ട് കാല്....." "എന്നാ അങ്ങനെയാവട്ടെ.....". ഞാനുടനെ കാറെടുത്ത് പുറത്തേക്കിറങ്ങി. ****** പിന്നെ വൈകുന്നേരമാണ് തിരിച്ചു വന്നത്. അപ്പോഴേക്കും മക്കൾ രണ്ടാളും സ്കൂൾ വിട്ടു വന്നിരുന്നു. സിറ്റ് ഔട്ടിൽ എന്നെ കണ്ടതും അവർ ഓടി വന്നെന്നെ കെട്ടിപിടിച്ചു. "വാപ്പീടെ സുന്ദരിക്കുട്ടികള് വന്നോ......". ഞാൻ രണ്ടാളുടെയും കവിളത്ത് ഉമ്മ വച്ചു. പിന്നെ തുടർന്നു. "ചെന്ന് ഉമ്മിയോട് പുതിയ ഡ്രസ്സ് ഇടുവിച്ച് തരാൻ പറ..... നമുക്ക് ഒരു സ്ഥലം വരെ പോവാം....." അപ്പോഴേക്കും ഷഹനയുടെ ശബ്ദം അകത്തു നിന്നും കേട്ടു. "സനാ.... ദിയാ....
💬 Comments
View all comments