0%

Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും

Author : kkstories Read All Parts 2K

ഭാര്യയും. രാത്രി പന്ത്രണ്ടര കഴിഞ്ഞിരുന്നു. ഹൈവെയിൽ ഒറ്റപ്പെട്ട വാഹനങ്ങൾ മാത്രം. ശക്തമായ കാറ്റും മഴയും കാരണം കാറിലായിരുന്നിട്ടു കൂടി ഞങ്ങളുടെ യാത്ര മടുപ്പുളവാക്കി. "നിനക്ക് യാത്ര ചെയ്ത് മടുത്തോടീ.....?". ഞാൻ ചിരിച്ചു കൊണ്ട് ഷഹനയോട് ചോദിച്ചു. "ഹും.... എന്നോട് മിണ്ടണ്ട..... ഞാൻ എത്ര തവണ പറഞ്ഞു..... കുറച്ച് നേരത്തേ ഇറങ്ങാം എന്ന്...... ഇപ്പൊ ദേ ഒരുമണിയാവാറായി.... കഴിഞ്ഞ തവണ കണ്ടപ്പോഴും ഡോക്ടർ പറഞ്ഞതല്ലേ, ഇക്ക ഇങ്ങനെ ഉറക്കമിളച്ച് ഇരിക്കരുതെന്ന്.....". നിറഞ്ഞു തുടങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ടവൾ പറഞ്ഞു. തലയിൽ തട്ടം ചുറ്റിയിട്ടിരിയ്ക്കുന്ന സുവർണ നിറത്തിലുള്ള ഹിജാബ് അവളുടെ വശ്യസൗന്ദര്യത്തെ ഇരട്ടിപ്പിയ്ക്കുന്ന പോലെ. വയസ് മുപ്പത്തഞ്ച് ആവാറായെങ്കിലും അവൾ ഇന്നും പഴയ ആ തൊട്ടാവാടി പെണ്ണു തന്നെ. വെറുമൊരുകമ്പി കുട്ടന്‍ ഡോട്ട് നെറ്റ്  തലവേദന വന്നപ്പോൾ ഞാൻ ഈയടുത്ത് ഒരു ഡോക്ടറെ കാണിച്ചിരുന്നു. ആ മണ്ടൻ ഡോക്ടറാണ് എന്നോട് രാത്രി ഉറക്കമിളയ്ക്കരുത് എന്ന് പറഞ്ഞത്. ഞാൻ സ്നേഹ പൂർവം അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. "എന്റെ പൊന്നു ഷഹനാ.... കൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് പോയിട്ട്... രാത്രി ഭക്ഷണം കഴിഞ്ഞ് ഉടനെ തന്നെ ഇറങ്ങുന്നത് മര്യാദയാണോ..... നീയൊന്ന് ആലോചിച്ചു നോക്കൂ..... നാളെ, നമ്മുടെ മോളുടെ കല്യാണത്തിന് ഇവരൊക്കെ വന്നിട്ട് ഭക്ഷണോം കഴിഞ്ഞ് ഇവർ ഒറ്റ പോക്കു പോയാല് നമുക്ക് എന്തുമാത്രം ഫീൽ ചെയ്യും...." അതുകേട്ടവൾ മിണ്ടാതിരുന്നു. എങ്കിലും അവൾ മൂക്കു തുടയ്ക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. കാർ കൊടുങ്ങല്ലൂർ ബൈപാസും കഴിഞ്ഞ് കോട്ടപ്പുറം പാലമെത്തിയപ്പോൾ ആരോ പാലത്തിലൂടെ നടക്കുന്നത് കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ, വളരെ ദൂരെ നിന്നേ കണ്ടു ഞാൻ.

💬 Comments

View all comments