0%

Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും

Author : kkstories Read All Parts 2K

ഇപ്പോഴും നമ്മടെ പുതു മോടി മറാത്ത പോലെയാ..... ആഹ്....". അവളെന്റെ കൈ പിടിച്ച് മാറ്റി. ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ അടുക്കള വാതിൽ തുറന്നടയുന്ന ശബ്ദം.....! നോക്കിയപ്പോൾ ഉമ്മയാണ്. പുള്ളിക്കാരിയ്ക്ക് എന്റെ ആ നില്പും ഷഹനയുടെ ഗ്രാനൈറ്റ് സ്ലാബിലുള്ള ഇരുത്തവും കണ്ടപ്പോൾ സംഗതി പിടികിട്ടിയെന്നു തോന്നുന്നു. "എന്റെ നിയാസേ.... നിനക്കാ... വാതിലൊന്ന് കുറ്റിയിട്ടൂടെടാ....". ഉമ്മയെന്നെ കളിയാക്കി. അത് കേട്ട് ഷഹനയുടെ മുഖം നാണിച്ചു ചുവന്നിരുന്നു. ഞാനവളെ നോക്കി കണ്ണിറുക്കി. "അതെന്തിനാ ഉമ്മാ.... ഞാൻ... ഇവളോട്..... പപ്പടം... പൊരിയ്ക്കാൻ... പറയാൻ വന്നതാ....". എനിക്ക് ഉത്തരം മുട്ടി. പിന്നെയൊന്നും പറയാൻ നിക്കാതെ ഞാൻ അടുക്കളയിൽ നിന്ന് പോന്നു... അൽപ നേരം കഴിഞ്ഞ് ഉമ്മയും ഷഹനയും ചേർന്ന് ചോറ് വിളമ്പി. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു. അതു കഴിഞ്ഞ് ഞാൻ പുറത്തേയ്ക്ക് ഇറങ്ങാനൊരുങ്ങി. പോകും മുൻപ് ഞാൻ അവരോടായി പറഞ്ഞു. "ദേ ഞാൻ തിരിച്ചു വരുമ്പോഴേക്കും രണ്ടു പേരും ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്ത് റെഡിയായി നിക്കണോട്ടോ.... ഒരു ഫങ്ഷൻ ഉണ്ട്....." "ഞാനില്ല മോനേ....". ഉമ്മ പറഞ്ഞു. "ങും.... അതെന്തു പറ്റിയുമ്മാ...?" "വേറൊന്നും കൊണ്ടല്ലടാ...... ഞാനീ വയ്യാത്ത മുട്ടുകാലും വച്ച് അവിടെ വരെ എങ്ങനെ എത്താനാ...." അത് കേട്ട് ഷഹന പറഞ്ഞു. "ഉമ്മാ..... നമ്മളതിന് കാറിലല്ലേ പോണേ.... പ്ലീസ് ഒന്ന് വാ ഉമ്മാ.... ഇപ്പോഴായേ പിന്നെ ഉമ്മ ഒട്ടും പുറത്തോട്ടൊന്നും വരാറില്ലല്ലോ..... വെറുതെ വീടിനുള്ളിൽ എപ്പോഴും തങ്ങിയിരിക്കണ്ടാട്ടോ....!"kambikuttan.net "ഓഹ് അത് കൊണ്ടല്ല മോളേ.... കാറിലായാലും ഈ മുട്ട് മടക്കി ഇരിക്കാൻ വല്യ പാടാ..... അതല്ലേ ഇന്നലെ ഞാൻ നിങ്ങള് ഇന്നലെ

💬 Comments

View all comments