0%

Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും

Author : kkstories Read All Parts 2K

കല്യാണത്തിന് പോവാൻ വിളിച്ചപ്പോഴും ഞാൻ വരാഞ്ഞെ.." "അതുമ്മാ ഇന്നലെ ചാവക്കാട് വരെ അത്രേം ദൂരം യാത്ര ചെയ്യണ്ടാന്നു വച്ചാ ഞാൻ നിർബന്ധിയ്ക്കാണ്ടിരുന്നെ.... ഇതിപ്പോ നെടുമ്പാശ്ശേരി വരേ ഒള്ളൂ.....". ഞാനും ഉമ്മയെ നിർബന്ധിച്ചു. "നിയസേ.... ഞാൻ പറഞ്ഞില്ലേ.... എനിക്കും നിങ്ങടെ ഒപ്പം വരാൻ ആഗ്രഹം ഒക്കെയുണ്ട് പക്ഷെ ഈ മുട്ട് കാല്....." "എന്നാ അങ്ങനെയാവട്ടെ.....". ഞാനുടനെ കാറെടുത്ത് പുറത്തേക്കിറങ്ങി. ****** പിന്നെ വൈകുന്നേരമാണ് തിരിച്ചു വന്നത്. അപ്പോഴേക്കും മക്കൾ രണ്ടാളും സ്കൂൾ വിട്ടു വന്നിരുന്നു. സിറ്റ് ഔട്ടിൽ എന്നെ കണ്ടതും അവർ ഓടി വന്നെന്നെ കെട്ടിപിടിച്ചു. "വാപ്പീടെ സുന്ദരിക്കുട്ടികള് വന്നോ......". ഞാൻ രണ്ടാളുടെയും കവിളത്ത് ഉമ്മ വച്ചു. പിന്നെ തുടർന്നു. "ചെന്ന് ഉമ്മിയോട് പുതിയ ഡ്രസ്സ് ഇടുവിച്ച് തരാൻ പറ..... നമുക്ക് ഒരു സ്ഥലം വരെ പോവാം....." അപ്പോഴേക്കും ഷഹനയുടെ ശബ്ദം അകത്തു നിന്നും കേട്ടു. "സനാ.... ദിയാ.... രണ്ടാളും ഒന്നിങ്ങു വന്നേ.... ദേ ചായ കുടിയ്ക്കൂ...." അത് കേട്ട് കുട്ടികൾ രണ്ടാളും അകത്തേയ്ക്ക് ഓടി. "ഉമ്മീ,,,, വാപ്പി പറഞ്ഞു പുതിയ ഡ്രസ്സ് ഇട്ടു തരാൻ....". സന ഷഹനയോട് പറയുന്നത് കേട്ടു. "വാപ്പി എപ്പോ വന്നു മോളേ....?" "ദേ ഇപ്പൊ തന്നെ"kambikuttan.net ഷഹന ഉടനെ തന്നെ കൈയിൽ ചായയുമായി സിറ്റ് ഔട്ടിലേക്ക് വന്നു. അവൾ പക്ഷെ ഉച്ചയ്ക്ക് ഇട്ടിരുന്ന അതെ നൈറ്റി തന്നെയാണ് ധരിച്ചിരുന്നത്. "നീ ഇത് വരെ റെഡിയായില്ലേ....?". അവളുടെ കയ്യിൽ നിന്ന് ചായ ഗ്ലാസ് വാങ്ങുന്നതിനിടെ ഞാൻ ചോദിച്ചു. "ഞാൻ മേല് കഴുകിയതാ ഇക്കാ... ഇനി ഇതൊന്ന് മാറ്റി ഒരു സാരിയെടുത്ത് ഉടുത്താ മതി. "എന്നാ

💬 Comments

View all comments