Chapter Title : ഞാനും സഖിമാരും 10 [Thakkali]
സ്വന്തമായി ഗുണ്ടകൾ ഉണ്ടാകും. മനസ്സ് ഇടങ്ങാറാക്കാൻ ആ ഒരു ചിന്ത ധാരാളം മതിയായിരുന്നു. പിന്നെ ചിന്തകൾ ഫുൾ നെഗറ്റീവ് ആദ്യം ചെറിയച്ഛൻ അച്ഛനെ വിളിച്ചു പറയുന്നു, അച്ഛൻ തല്ലുന്നു, അമ്മയും ചെറിയമ്മയും ഒരു വിധം പിടിച്ചു മാറ്റുന്നു, അച്ഛൻ വീട്ടിൽ നിന്ന് പുറത്താക്കുന്നു, വഴിയിൽ അവളുടെ അച്ഛൻ വിട്ട ഗുണ്ടകൾ എന്നെ തല്ലികൊന്നു കൊക്കയിൽ എറിയുന്നു. ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു പോയി. പെട്ടന്ന് ചെറിയമ്മ ചായ കുടിക്കാൻ വിളിച്ചപ്പോഴാണ്, ഞാൻ ജീവനോടെ തന്നെ ഇരിക്കുന്നുണ്ടെന്ന് ബോധ്യം വന്നത്, എന്തോ ഭാഗ്യത്തിന് ഞാൻ പേടിച്ചു നിലവിളിച്ചില്ല, പക്ഷേ ആ സമയം കൊണ്ട് അത്യാവശ്യം വിയർത്തിരുന്നു, ഞാൻ നോക്കുമ്പോൾ പ്രതിഭയുടെ അച്ഛൻ മൊബൈലിൽ സംസാരിക്കുവായിരുന്നു. അയാളുടെ മുഖത്ത് നോക്കി സംസാരം ശ്രദ്ധിച്ചു, ഇല്ല ഗുണ്ടകളോടൊന്നുമല്ല. ആള് അകത്തേക്ക് ഫോൺ കഴിഞ്ഞിട്ട് വരാമെന്ന് ആംഗ്യം കാണിച്ചു, ഞാൻ നേരെ അകത്ത് പോയി നോക്കി, 3 ബുക്കിൽ ഞാൻ ഇന്ന് കൊണ്ടുവച്ച 2 ബുക്കും അവിടെയില്ല പ്രതിഭയുടെ പെട്ടി എല്ലാം പൂട്ടി അവിടെ വച്ചിട്ടുണ്ട്, ഷിമ്നയുടെയും അവിടെയുണ്ട്.
എനിക്ക് ആകെ ഒരു വെപ്രാളം, അപ്പോഴേക്ക് ചെറിയമ്മ മുറിയിൽ വന്നു ഞാൻ നോക്കുന്നത് കണ്ടു ചിരിച്ചു കൊണ്ട് പതുക്കെ പറഞ്ഞു, “അവൾ എടുത്തു വച്ചു എന്നു തോന്നുന്നു, നീ വാ അവര് ചായ കുടിക്കാൻ ഇരുന്നു.”
ഞാനും പോയി ഇരുന്നു, അപ്പോഴേക്കും അച്ഛനും വന്നു, ചെറിയമ്മ വേഗം അച്ഛനും ചായ ഉണ്ടാക്കി.. പിന്നെ അച്ഛനും പ്രതിഭയുടെ അച്ഛനുമായി കത്തി വെക്കാൻ തുടങ്ങി ഇത്ര നേരവും പോകാൻ തിരക്ക് പിടിച്ച ആള് അത് മറന്നെന്ന്
💬 Comments
View all comments