0%

Chapter Title : ഞാനും സഖിമാരും 10 [Thakkali]

Author : Kambikathakal Read All Parts 2.6K

അവിടെ ചർച്ച ഷർമ്മിയെച്ചയിയുടെ കല്യാണവും പൊന്നും ഡ്രസ്സുമൊക്കെയായിരുന്നു. ഞാൻ വീണ്ടും മോനെയെടുത്ത് പുറത്തു പോയി. അല്പ സമയം കഴിഞ്ഞപ്പോൾ ചെക്കൻ വിശപ്പിന്റെ ലക്ഷണം കാണിച്ചു തുടങ്ങി, വീട്ടിലേക്ക് തിരിച്ചു കേറിയപ്പോൾ പണിയൊക്കെ കഴിഞ്ഞു അമ്മയും ചെറിയമ്മയും വരാന്തയിലുണ്ട്. അവനെ ചെറിയമ്മയെ ഏൽപ്പിച്ച് ഞാൻ അകത്ത് കേറി tv ഓണാക്കി മൊബൈലും നോക്കി ഇരുന്നു. ഇടക്ക് പുറത്ത് ശ്രദ്ധിച്ചു അവർ മറ്റെന്തൊക്കെയോ ആണ് സംസാരിക്കുന്നത്.

കുറച്ചു കഴിഞ്ഞപ്പോൾ ചെറിയമ്മ വിളിച്ചു “എടാ അവര് വന്നു”

ഞാൻ പുറത്തേക്കിറങ്ങി,പ്രതിഭ, അച്ഛൻ, അമ്മ കൂടെ ഷിമ്നയും, കയ്യിൽ 2 സഞ്ചിയൊക്കെ ഉണ്ട്.

അവർ കഴിഞ്ഞ ദിവസം കല്യാണവീട്ടിൽ കണ്ടത് കൊണ്ട് എല്ലാവർക്കും തമ്മിൽ പരിചയം ആയിരുന്നു. ഞാൻ പ്രതിഭയുടെ അച്ഛനുമായി വരാന്തയിൽ സംസാരിച്ചിരുന്നു. ആൾക്ക് ബിസിനസ്സ് ആണെന്ന് അറിയാമായിരുന്നു, അച്ഛൻ അന്ന് പറഞ്ഞിരുന്നു പണ്ടേ വലിയ കുടുംബം ആണ് എന്നൊക്കെ. കൂടുതൽ സംസാരിച്ചപ്പോഴാണ് ആള് പുലി ആണെന്ന് മനസ്സിലായത്. നമ്മുടെ ടൌണില് ഉള്ള സ്പേയർ പാർട്ട്സ് കട മാത്രമല്ല, മൂപ്പർക്ക് അടുത്ത ജില്ലയില് ഒരു പെട്രോൾ പമ്പ്, ഒരു 2 വീലർ കമ്പനിയുടെ ഡീലർഷിപ്, വേറെ സ്പേയർപാർട്ട്സ് കടകളുമുണ്ട്. മാത്രമല്ല ചെറിയച്ഛനും ആളും ഒരേ കോളേജിൽ വേറെ വേറെ കോഴ്സ് ഒരേ സമയത്ത് പഠിച്ചതാ, കുടുംബ പരിചയം കൂടാതെ അങ്ങിനെ ഒരു പരിചയം കൂടി ഉണ്ടെന്ന്.

ഈ കാര്യമറിഞ്ഞപ്പോള് എനിക്ക് നല്ല പേടിയാവാൻ തുടങ്ങി ..

കാരണം പ്രത്യേകിച്ചൊന്നുമില്ല.. ഇന്ന് പ്രതിഭ ബുക്ക് എടുത്തിട്ട് അവളുടെ വീട്ടിൽ പിടിച്ചാൽ.. സിനിമയിൽ ഒക്കെ കാണുന്ന പോലെ,,,,

അവളുടെ അച്ഛൻ വല്യ പൈസക്കാരൻ അപ്പോ

💬 Comments

View all comments