Chapter Title : ഞാനും സഖിമാരും 10 [Thakkali]
പ്രതിഭ കണ്ടുവെന്ന് പറഞ്ഞ ബുക്കിന് നോക്കുവാ..
ഞാൻ ആ ബുക്ക് എടുത്തു കൊടുത്തു, “നീ ഇങ്ങനെ ഒരു ബുക്ക് ഇവിടെ കൊണ്ടുവന്നിരുന്നോ? ഇത് ഞാൻ വായിക്കാത്ത ബുക്ക് ആണെല്ലോ?”
“പുതിയ ബുക്കാണ്”
“അയ്യേ ഈ ചെക്കൻ.. , എടാ ആ പെണ്ണ് എന്ത് വിചാരിക്കും? അവളുമാര് ആരോടെങ്കിലും പറയുമോ? നിന്നോട് അവളെന്താ പറഞ്ഞത്???? അയ്യേ നാണക്കേട്..”
“ഇല്ല ചെറിയമ്മേ.. ഇനി .. നിങ്ങള് ഇപ്പോ ഇങ്ങനെ പറഞ്ഞു മനുഷ്യനെ പേടിപ്പിക്കല്ല അവളാരോടും പറയൂല്ല.”
അങ്ങിനെ പറഞ്ഞെങ്കിലും ഇപ്പോ ചെറിയതല്ലാത്ത പേടിയുണ്ട്. ഇത് വരെ ഇല്ലാത്ത എന്തെല്ലോ ചിന്തകൾ. മൊത്തം ഒരു വിറയല് പോലെ.
ചെറിയമ്മക്ക് മനസ്സിലായി എന്നു തോന്നുന്നു.. ...
ആള് കൂളായി “ഇത് ഞാൻ വായിച്ചിട്ട് കൊടുക്കാം,,,” .
ഞാൻ ചെറിയമ്മയെ നോക്കി “ഇത്.. ഞാൻ.. അവളോട്.. ഇന്ന് വന്നാൽ ഇവിടുന്നു എടുത്തോ എന്നു പറഞ്ഞിരുന്നു...”
“ഇന്ന് നീ വേറെ ബുക്ക് കൊടുക്ക്”
“വേറെ ബുക്ക് കയ്യിലില്ല”
“എടാ ആ ഒരു ബുക്ക് ഇല്ലേ.. മാഗസിൻ പോലേ ഉള്ളത് നല്ല ചിത്രവും എഴുത്തുമെല്ലാം ഉള്ളത്?”
“അത് വീട്ടിലാ”
“ആദ്യമായിട്ട് കൊടുക്കുന്നതല്ലേ നല്ലത് കൊടുക്ക്,,,,” ചെറിയമ്മ ധൈര്യം തരുന്നത് പോലെ പറഞ്ഞു..
“അവളെ വീട്ടിൽ നിന്ന് ബുക്ക് പിടിക്കില്ലായിരിക്കും അല്ലേ?” ദാ കിടക്കുന്നു.. തൊട്ട് മുന്നേ ബൂസ്റ്റ് ചെയ്ത ധൈര്യം അങ്ങ് ചോർത്തി.
“ചെറിയമ്മ.. ഓരോന്ന് പറഞ്ഞു പേടിപ്പിക്കല്ല.. , എന്നാൽ കൊടുക്കേണ്ട?”
“ഏയ് അവളുമാര് നല്ല സ്മാർട്ട് ആണ് പ്രതിഭ കുറച്ചു തന്റേടം ഉള്ള ടൈപ് ആണ് അല്ലെങ്കില് അവള് ഇങ്ങോട്ട് ചോദിക്കില്ല. നീ ധൈര്യമായിട്ട്
💬 Comments
View all comments