Chapter Title : ഞാനും സഖിമാരും 11 [Thakkali]
”
ഞാൻ മാന്യനായി..പകൽ മാന്യൻ.. എന്നാലും ഞാൻ വിടില്ല എന്നു മനസ്സിൽ പറഞ്ഞു..
“നിനക്ക് അത്രക്ക് വിഷമം ആയോ?”
“പിന്നെ ഒരു നല്ല ഫ്രണ്ട് പെട്ടന്ന് മിണ്ടാതിരിക്കുമ്പോ എന്തെല്ലോ പോലെ തോന്നും”
“ഇന്ന് അനീഷേട്ടനും ലയചേച്ചിയുമെല്ലാം അങ്ങോട്ട് വന്നിരുന്നു അല്ലേ?”
“ആ ഇന്ന് ചെറിയമ്മയുട പിറന്നാളായിരുന്നു.. പിന്നെ അച്ഛന്റെ ഒരു കൂട്ട്കാരന്റെ മോളേ കല്യാണവും കഴിഞ്ഞരുന്നു അവരെയും ക്ഷണിച്ചു..”
“മൊത്തം തിരക്കായിരിക്കുമല്ലോ?”
“അങ്ങിനെ പ്രത്യേകിച്ച് തിരക്കൊന്നുമില്ലായിരുന്നു”
“നേരത്തെ മുതലേ ഓണലൈനിൽ കണ്ട്..”
“അത് ഒരു കൂട്ടുകാരിയുമായി വീഡിയോ കോൾ ചെയ്യുവായിരുന്നു..”
കൂട്ടുകാരിയുമൊക്കെയായി വീഡിയോ കോൾ ചെയ്യുമോ?”
“പിന്നെന്താ.. അധികവും ചെയ്യാറുണ്ട്?”
“ബുദ്ധിമുട്ട് ആയോ?”
“ഇല്ല അവള് പോയി..”
“അതുകൊണ്ടാണോ എന്റെ മെസേജ് റിപ്ലൈ ചെയ്യതിരുന്നത് എനിക്ക് ഇതിനെ പറ്റി അറിയാത്തത് കൊണ്ട് ചോദിക്കുവാ.. ചിലപ്പോഴൊക്കെ ചേട്ടൻ വിളിക്കുമ്പോ വേറെ കോൾ വരുന്നെന്ന് പറഞ്ഞു കട്ട് ആക്കുന്നത്?”
“ആ.. കോളിനിടക്ക് വേറെ കോൾ വന്നാലോ മെസേജോ അയക്കാൻ ബുദ്ധിമുട്ടാണ്”
“ഞാൻ വിചാരിച്ച് നീ മനപ്പൂർവ്വം റിപ്ലൈ ചെയ്യാതിരുന്നതാണ് എന്നു സോറി തെറ്റിദ്ധരിച്ചു പോയി.”
ഞാൻ മനപ്പൂർവ്വം ചെയ്യാതിരുന്നതാടി...... എന്നു മനസ്സിൽ പറഞ്ഞു
“ഏയ്........ ഞാൻ അങ്ങിനെ ചെയ്യുമോ പ്രത്യേകിച്ച് പിണങ്ങി പോയി എന്നു വിചാരിക്കുന്ന ചേച്ചി ഇങ്ങോട്ട് മെസേജ് അയക്കുമ്പോൾ”
“ഉം”
“പിന്നെ ചേച്ചി എന്താ വിശേഷം? ഞായറാഴ്ച എന്തായിരുന്നു പരിപാടി?”
“എന്ത് വിശേഷം രാവിലെ കുറച്ചു പണിയണ്ടായിരുന്നു,,, പിന്നെ ഫുൾ ബോറടിയായിരുന്നു..”
“അപ്പോഴാണ് എന്നെ ഓർത്തത്?”
“അത്.. അല്ല എന്നു ഞാൻ പറയുന്നില്ല.. കാരണം 2-3 ദിവസമായിട്ട് എനിക്ക് നല്ല ഒരു കൂട്ടായിരുന്നു നീ.”
“അത് കൊണ്ടാണോ
💬 Comments
View all comments