Chapter Title : ഞാനും സഖിമാരും 11 [Thakkali]
ഉച്ചക്ക് വന്നിട്ട് ടൌണിൽ പോകാമെന്ന് ഒന്ന്കൂടി ഓർമ്മിപ്പിച്ചു ഏർപ്പാടാക്കി..
രാത്രി ചെറിയമ്മ കുറേ നേരം ഇരുന്നു വർത്തമാനം പറഞ്ഞു..ഇടക്ക് മൈസൂർ ടൂറിനെ പറ്റി സൂചിപ്പിച്ചു..അതിനെ പറ്റി കൂടുതല് ഒന്നും ചോദിച്ചും പറഞ്ഞുമില്ല.. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലെ കോളേജ് വിശേഷങ്ങളൊക്കെ ചോദിച്ചു, പിന്നെ ഷിമ്നയും പ്രതിഭയെയും പറ്റി..
ഞാൻ അമ്പിളി ചേച്ചിയെ പരിചയപ്പെട്ടത് മാത്രം പറഞ്ഞു സ്വർണ്ണ കടയിൽ കണ്ടതും സ്കൂട്ടറിൽ പോയതും ഒന്നും പറഞ്ഞില്ല..
അന്ന് ചെറിയമ്മയുടെ ഒപ്പം കിടക്കാൻ ഒരു ശ്രമം നടത്തി നോക്കി എന്നെ തള്ളി പുറത്താക്കി.. രാത്രി ആരും ഓൺലൈനിൽ ഉണ്ടായിരുന്നില്ല..
പിറ്റേന്ന് കോളേജിലേക്ക് പുറപ്പെട്ട് വീടിന്റെ ഗെയ്റ്റ് കടന്നപ്പോഴാണ് ബാഗിൽ ഇന്നലത്തെ ബുക്ക് ഉള്ള കാര്യം ഓർമ്മ വന്നത്.. തിരിച്ചു നടന്നു അത് ചെറിയമ്മക്ക് എടുത്തുകൊടുത്തു.. ആള് ഒരു ആക്കിയ ചിരി..
ഉച്ചവരെ ക്ലാസ്സിൽ ഇരുന്നു.. പിന്നെ മുങ്ങി. അതിനിടക്ക് ടൂറിന്റെ കാര്യങ്ങൾ നാളെ കൊണ്ട് ഉറപ്പിക്കണം.. വണ്ടിക്ക് അഡ്വാൻസ് കൊടുക്കണം.... ഞാൻ വീട്ടിൽ മര്യാദക്ക് പറഞ്ഞു പോലുമില്ല.. ഇന്നലെ വൈകീട്ട് അമ്മയോട് പറയണമെന്ന് വിചാരിച്ചതാണ് പക്ഷേ മറന്നു പോയി..
ഞാൻ ഉച്ചക്ക് വീട്ടിൽ പോയി അപ്പോഴേക്കും അമ്മയും ചെറിയമ്മയും ബാങ്കിലൊക്കെ പോയി തിരിച്ചു വന്നിരുന്നു. എന്നെ കണ്ടപ്പോ അമ്മ എന്തോ ഒളിപ്പിക്കുന്നത് കണ്ട്.. പിന്നെ ഞാൻ കാണാതെ ചെറിയമ്മയുടെ മുറിയിൽ കൊണ്ട് പോകുന്നതും കണ്ടു, അത് പിന്നെ നോക്കാം.
നമ്മൾ ചോറും തിന്നു ഒരു ഓട്ടോയും വിളിച്ചു പുറപ്പെട്ടു ആദ്യം ജുവലറിയില് പോയി.. ചെറിയമ്മയും അമ്മയും ആദ്യം വള നോക്കി ഇടക്ക് പാദസരം വെറുതെ നോക്കാൻ എന്നപോലെ ചെറിയമ്മ എടുപ്പിച്ചു..
💬 Comments
View all comments