0%

Chapter Title : ഞാനും സഖിമാരും 11 [Thakkali]

Author : Kambikathakal Read All Parts 2.2K

എന്നെയും ആ സമയത്ത് അത് കാണിക്കാൻ വേണ്ടി വിളിച്ചിരുന്നു, എന്നിട്ട് അമ്മയോട് അഭിപ്രായം ചോദിച്ചു. അമ്മയ്ക്ക് ഇഷ്ടപ്പെട്ടത്  മനസ്സിലാക്കി വച്ചു.. മോന് വേണ്ടി നോക്കിയ ഒരു മാല ലേശം നീളം കൂടിയത് കൊണ്ട് അത് മുറിക്കാൻ വേണ്ടി പറഞ്ഞു..ചെറിയമ്മയുടെ കമ്മല് ശരിയാക്കാനും കൊടുത്തു.. അത് എല്ലാം ശരിയാക്കി നാളെ വൈകുന്നേരത്തേക്ക് തരാമെന്ന് പറഞ്ഞു..

ഞാൻ അവരോട് പതിയെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട പാദസരം കൂടി അതിന്റെ ഒപ്പം  മാറ്റി വെക്കാൻ പറഞ്ഞു നാളെ ഒന്നിച്ചു വാങ്ങാം.

അവിടുന്ന് ഇറങ്ങുമ്പോൾ തന്നെ വൈകുന്നേരമായിരുന്നു.. ഇടക്ക് അച്ഛൻ വിളിച്ചു.. ജുവലറിയില് നിന്നു ഇറങ്ങി ഇനി തയ്യൽകടയിൽ പോകണമെന്ന് പറഞ്ഞു.. അവിടുന്ന് കഴിഞ്ഞിട്ട് ലത്തീഫക്കാന്റെ കടയിൽ വരാൻ പറഞ്ഞു അച്ഛൻ അവിടെയുണ്ടാകും..

ഞാൻ അവരെ അന്ന് അമ്പിളിയെച്ചയിയുടെ ഒപ്പം പോയ ചുരിദാർ കടയിൽ കൊണ്ടുപോയി.. വൈകുന്നേരമായത് കൊണ്ട് തുന്നുന്ന കുറച്ചു പേരൊക്കെ പോയിരുന്നു.. പിന്നെ വൈകുന്നേരം ആയത് കൊണ്ടാണോ, അതോ ചൂടില്ലാത്തത് കൊണ്ടാണോ എന്നറിയില്ല എല്ലാവരും സാധാരണ വേഷത്തിലായിരുന്നു..

അതിലൊരുത്തി.. “ഇയാള് കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നില്ലേ?”

“ആ വന്നിരുന്നു..” ഭാഗ്യത്തിന് വരുമ്പോള് അമ്മയോടും കൂടി പറഞ്ഞിരുന്നു പിള്ളേരുടെ ഒപ്പം അവർക്ക് തുന്നാൻ കൊടുക്കാൻ ഈ സ്ഥലത്ത് പോയിട്ടുണ്ട് അങ്ങിനെയാണ് ഈ കടയെ പറ്റി അറിഞ്ഞത് എന്നു..

ആരുടെയോ പുണ്യത്തിന് അമ്പിളി ചേച്ചിയുടെ കൂടെ മുന്നേ ഇവിടെ വന്നിരുന്നല്ലോ എന്നു കടയിലെ ആരും പറഞ്ഞില്ല.. അതിനു ഞാൻ മനസ്സിൽ അവരോട് നന്ദി പറഞ്ഞു..

തിങ്കളാഴ്ച വൈകുന്നേരം തുന്നി കിട്ടും.

അത് കഴിഞ്ഞു അമ്മയ്ക്ക് ഒരു ചെരിപ്പ് വാങ്ങി .. എല്ലാം വാങ്ങി കഴിയുമ്പോഴേക്കും

💬 Comments

View all comments