Chapter Title : ഞാനും സഖിമാരും 11 [Thakkali]
“ആ വീഡിയോ കോൾ തന്നെയായിരുന്നു.. അതിനെന്താ?”
“ഒന്നുമില്ല..”
“ആ ഇപ്പോ പിടികിട്ടി.. അയ്യേ.. നീ ഉദ്ദേശിച്ചത് മനസ്സിലായി.. പക്ഷേ അങ്ങിനെയൊന്നുമുണ്ടായിരുന്നില്ല.. ചേട്ടന് എന്തെല്ലോ ഓഫീസ് പണിയുണ്ടായിരുന്നു.. അപ്പോൾ വിളിച്ചതാ.. അവിടെ പിന്നെ ഏതെല്ലൊ നാട്ടുകാരാണ് അവർക്ക് മലയാളം അറിയില്ല അത് കൊണ്ട് കുറച്ചു സംസാരിച്ചു.. അത്ര മാത്രം”
“ഉം”
“ഞാൻ പിണങ്ങിയില്ലലോ?”
“ഇല്ല, പക്ഷേ ഞാൻ നേരത്തെ ചോദിച്ചാല് പിണങ്ങില്ലായിരുന്നോ?”
“എടാ.. ആ അന്നേരം നിന്റെ ചോദ്യം ശരിക്കും നീ വേറെ എന്തെങ്കിലും ഉദ്ദേശിച്ച് ചോദിച്ചതാണ് എന്നു വിചാരിച്ചു പിണങ്ങുമായിരുന്നു..”
“ചേച്ചിക്ക് എന്നെ പറ്റി നല്ല മതിപ്പാ അല്ലേ?”
“അതെന്താ അങ്ങിനെ ചോദിച്ചേ? നല്ലവണ്ണം ചോദിച്ചതാണോ അതോ എന്നെ ആക്കിയതാണോ ”
“എന്ത് തോന്നി?”
‘ആക്കിയതാണെന്ന്”
“ആ..”
“എന്താടാ അങ്ങനെ ചോദിക്കാൻ?”
“ചേച്ചിക്ക് ഞാൻ നല്ല രീതിയിൽ ചോദിച്ചാലും എല്ലാം ഒരു സംശയം”
“എടാ സത്യം പറഞ്ഞാൽ ഞാൻ ഇങ്ങനെ അധികം ആൺപിള്ളേരോട് സംസാരിക്കറില്ല.. അനിയന്റെ കുറച്ചു കൂട്ടുകാർ അവരും അധികം വീട്ടിലൊന്നും വരാറില്ല.. പിന്നെ ഞാൻ പറഞ്ഞല്ലോ സ്കൂൾ കോളേജ് ഗേൾസ്.. പിന്നെ ഇപ്പോ pgക്ക് എല്ലാവരും കുറച്ചു പ്രായമുള്ള ആൾക്കാർ.. അത് കൊണ്ടാണ്.. അല്ലാതെ ഞാൻ.. സോറി”
“ഉം”
“എടാ സത്യമായിട്ടും നിന്നെ വിഷമിപ്പിക്കാനല്ല.. സോറി..”
“അയ്യേ.. സെന്റി ആയോ?”
“ലേശം..”
“ഏയ് ചേച്ചി.. ഞാൻ വെറുതെ ചോദിച്ചതാ.. ഇതൊന്നും എനിക്ക് പ്രശ്നമല്ല.. സ്വന്തം പെറ്റമ്മക്ക് വരെ എന്നെ മൊത്തം സംശയമാണ്.. അപ്പോഴാണ് ഒരിക്കൽ മാത്രം കണ്ട ചേച്ചിക്ക്.. അപ്പോ no problem”
“എന്നാലും.. നിനക്ക് വിഷമം ആയല്ലേ?”
“ഇല്ല ചേച്ചി.. നിങ്ങള് ചോദിച്ചു
💬 Comments
View all comments