Chapter Title : ഞാനും സഖിമാരും 11 [Thakkali]
പോലെയല്ല,,, ആൾക്കാരൊക്കെ വരുന്നതാ.. അന്നേരം ഇങ്ങനെയാണോ നടക്കുന്നേ? ഷഡി എടുത്തിട്”
“മുറിയെല്ലാം അമ്മയാണോ വൃത്തിയാക്കിയേ?”
“പിന്നെ ഈ ആല പോലെയുള്ള മുറി ആൾക്കാര് കണ്ടാൽ എനിക്കല്ലേ മോശം?”
“അമ്മ എവിടെ പോകുവാ ഇങ്ങനെ ഒരുങ്ങി?”
“എവിടെയുമില്ല.. അവരൊക്കെ വന്നാല് ഇടക്ക് പോയി മാറ്റാനൊന്നും സൌകര്യം കിട്ടൂല്ലന്ന് പറഞ്ഞു ഷീബ പറഞ്ഞയച്ചതാ”
അമ്മ മുറിയിലേക്ക് പോയി.. ഞാൻ കട്ടിലിൽ കയറി കിടന്നു.. ഒന്ന് മയങ്ങി, ഇടക്ക് ഷീബേച്ചിയുടെ മോൻ വന്നു വല്യച്ഛൻ വിളിക്കുന്നുന്ന് പറഞ്ഞു എന്നെ എണീപ്പിച്ചു..
“നീ എവിടെയായിരുന്നു?”
“മുറിയിൽ ഉറങ്ങുകയിരുന്നു വല്യഛാ” എന്നെ പറയാൻ വിടാതെ അവൻ കേറി പറഞ്ഞു.. ചെക്കൻ എന്തോ വല്യ കാര്യം പോലെ എന്നെ നോക്കി. ഈ കുരിപ്പ് എന്റെ അന്തകനാണ്.. ഷീബേച്ചിയെ വിചാരിച്ചു ഞാൻ അടങ്ങി നില്ക്കുന്നതാ.
“എടാ നീ പോയി ഇല മുറിച്ചു വാ”
ഞാൻ പോകുമ്പോ ചെക്കനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി..
“മോൻ വാ ഓനെ നോക്കേണ്ട..” അച്ഛൻ അവനെയും കൂട്ടി പോയി..
കത്തി എടുക്കാൻ അടുക്കളയില് പോയപ്പോഴാ എത്ര ഇല സുമാറ് വേണമെന്ന് ചോദിച്ചില്ലന്ന് ഓർത്തത്.. അച്ഛനോട് ചോദിക്കാൻ പോയാല് ആട്ട് കിട്ടും..
“അമ്മേ ആ കത്തി താ ഇല മുറിക്കണം.. എത്ര ഇല വേണ്ടി വരും?”
“നീ ഒരു 20-22 ഇല മുറിച്ചോ.. ഇത്ര ആൾക്കാരുണ്ടോ?”
“പിന്നെ..”
ഞാൻ പറമ്പില് പോയി ഒരു 25 ഇല മുറിച്ചു കൊണ്ടുവന്നു, അപ്പോഴേക്കും അത് കഴുകി തുടച്ചു വെക്കാൻ, അങ്ങിനെ ഓരോ പണി കിട്ടിക്കൊണ്ടിരുന്നു..
ഒരുവിധം അതെല്ലാം ഒതുക്കി ഇന്നലെ വാങ്ങിയ ബലൂൺ വീർപ്പിക്കാൻ തുടങ്ങി..
💬 Comments
View all comments