Chapter Title : ഞാനും സഖിമാരും 11 [Thakkali]
വിചാരിച്ച പോലെ എളുപ്പമല്ല.. എന്നാലും കുറച്ചധികം വീർപ്പിച്ചു.. സ്റ്റയർ കേസിന്റെ അവിടെ നിറച്ചു വച്ചു..
ഒന്നെടുത്ത് ഷീബേച്ചിയുടെ ചെക്കന് കൊടുത്തു അവൻ അതും കൊണ്ട് പുറത്തു നിന്നു കളിച്ചു.. ടീ പൊയ് നീക്കി, അമ്മയുടെ അടുത്ത് നിന്നു വിരിപ്പ് വാങ്ങി വിരിച്ചു.. എല്ലാം സെറ്റ് ആക്കി..
അല്പസമയം കൊണ്ട് ചാരുവേട്ടനും, ഭാര്യയും, കുട്ടിയും, ഷർമ്മിയേച്ചിയും ഭർത്താവും, രമ ടീച്ചറും വന്നു.. അവർക്ക് തണുത്തത് ഒക്കെ കുടിക്കാന് കൊടുത്തു ഇരുത്തി.
അപ്പോഴേക്കും ചെറിയമ്മയും ചേട്ടനും ഭാര്യയും മോളും വന്നു.. അവർ വരുന്നത് കണ്ടപ്പോൾ തന്നെ ഞാൻ മുറിയുടെ വാതിൽ ചാരി.. പെണ്ണുങ്ങളെ എല്ലാവരയും വിളിച്ചു നിർത്തി. ബലൂണൊക്കെ നിരത്തി ലൈറ്റും ഓഫാക്കി.
ആണുങ്ങൾ പുറത്തു നിന്നു സംസാരിക്കുമ്പോ ചെറിയമ്മ വാതിൽ തുറന്നു അകത്തു കേറി.. അപ്പോ തന്നെ ഞാൻ ലൈറ്റും ഇട്ട് എല്ലാവരും കൂടെ ഹാപ്പി ബർത്ഡേ പറഞ്ഞു ..
സത്യം.. ചെറിയമ്മ ആകെ അന്ധാളിച്ചു നിന്നു പോയി.. പിന്നെ അമ്മയെ കെട്ടി പിടിച്ചു ..
“എല്ലാവരും എന്നെ പറ്റിക്കുവായിരുന്നു അല്ലേ?” എന്നു പറഞ്ഞു ഒരു കരച്ചില്..അമ്മ ഒരു വിധം സമാധാനിപ്പിച്ചു..
ഞാൻ അപ്പോഴേക്കും കേക്ക് എടുത്തു വച്ചു.. എല്ലാവരും കൂടി ആളെ കൊണ്ട് അത് മുറിപ്പിച്ചു.. ഞാൻ ഫോണിൽ ഫോട്ടോ എടുത്തു.. കേക്ക് മുറി കഴിഞ്ഞപ്പോൾ ഞാൻ പാദസരമെടുത്ത് അമ്മയ്ക്ക് കൊടുത്തു
“നിന്നെയല്ലേ ചെറിയച്ഛൻ ഏൽപ്പിച്ചേ നീ തന്നെ കൊടുത്തേ” അമ്മ അത് പറഞ്ഞപ്പോൾ.. ഞാൻ അത് കയ്യിൽ കൊടുത്തു.
“നീയും കൂടി അറിഞ്ഞാണ് അല്ലേ? കള്ളാ” . എന്നെ ഒന്ന് മുറുക്കി കെട്ടിപിടിച്ചു കവിളിൽ ഒരു
💬 Comments
View all comments