Chapter Title : ഞാനും സഖിമാരും 11 [Thakkali]
“ഒരു കാര്യം ചെയ്യ് നിങ്ങള് കുന്നിന്റെ മുകളിലേക്ക് പൊയ്ക്കൊ ഞാൻ ഒരു കാലി ചായ കുടിച്ചിട്ട് വരാം”
“ആ ശരി”
“ധന്യയോടും ജിഷ്ണയോടും ഞാൻ ടൌണിൽ പോകാനുണ്ടെന്ന് പറഞ്ഞു ബാഗും എടുത്തു ഇറങ്ങി.. ഒരു ചായയും കുടിച്ചു കുന്നിന്റെ മുകളിലേക്ക് കേറി.. അവർ 2 പേരും അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ബാഗ് അവിടെ വച്ചു അവരോട് അതില് നിന്നു എടുത്തു അവരുടെ ബാഗിൽ വെക്കാൻ പറഞ്ഞു.. ഷിമ്ന പേടിച്ചു പേടിച്ചു ബാഗ് എടുത്തു പ്രതിഭക്ക് മുന്നിൽ തുറന്നു പിടിച്ചു.. കള്ള കടത്ത് സാധനങ്ങൾ മാറ്റുന്ന പോലെ മാറ്റി.. നേരത്തെ കണ്ട പോലെ അല്ല 2 ന്റെ മുഖത്തും ഒരു ഭാവ വ്യത്യാസമുണ്ട് എന്നെ കണ്ടാൽ കിണ്ണം കട്ട പോലെയുണ്ടോ എന്നു ചോദിക്കുന്ന പോലെയുണ്ട് .. ഇത് കണ്ട് വീട്ടുകാർ പിടിക്കുമോ എന്നു എനിക്ക് പേടിയായി..
“എല്ലാവരും കൂടി ഒന്നിച്ചിറങ്ങി പക്ഷേ ഇപ്പോ അവര് എന്നോട് സംസാരിക്കുന്നില്ല..” ഞാൻ തന്നെ അവരെ വിഷമിപ്പിക്കേണ്ട എന്നു വിചാരിച്ചു ഒന്നും സംസാരിച്ചില്ല. രാവിലെ വന്ന പോലെയല്ല ഇപ്പോ എന്റെ മൂഡോഫ്ഫ് ഒക്കെ ഒരു വിധം മാറിയിരുന്നു.. ഒരു ദിവസം പോയത് മിച്ചം.. എന്തെങ്കിലും കാരണമുണ്ടോ അതില്ല എന്നാലും ഇപ്പോ വലിയ പ്രശ്നം തോന്നുന്നില്ല.. ഇത് പോലെ തന്നെയാ പോലും ചില സ്ത്രീകൾക്ക് പീരിയഡ് ആകുമ്പോ.. അന്നേരമാണ് അവർ ദേഷ്യം സങ്കടമൊക്കെ കൂടുതൽ കാണിക്കുക.. ആ സമയത്ത് അവരെ കൂടുതൽ പ്രകോപിപ്പിക്കാതെ കൂടെ നിന്നാല്.. അത് നിങ്ങൾക്ക് ഭാവിയിൽ പല തരത്തിലും ഗുണം ചെയ്യും..
അല്ലെങ്കിലേ… അവർക്ക് എപ്പോഴും നല്ല
💬 Comments
View all comments