Chapter Title : ഞാനും സഖിമാരും 13 [Thakkali]
ഡെസ്പ് ആയി,,, ഇപ്പോ ഇവിടെ വീട്ടിൽ വന്നിട്ട് തന്നെ മര്യാദക്ക് ഒന്ന് തൊടാൻ പോയിട്ട് നോക്കാൻ പോലും പറ്റിയിട്ടില്ല.. ഇനി മൂപ്പര് കൂടി വന്നാൽ..
എനിക്ക് ആകെ ഒരു ക്ഷീണവും പരവേശവും പോലെ.. ചെറിയമ്മയെ നോക്കിയപ്പോൾ ആളുടെ മുഖത്ത് ഒരു സന്തോഷം. എന്നെ നോക്കുന്നു പോലുമില്ല….
അമ്മ അതിനിടക്ക് വേഗം തന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു.. കഞ്ഞിയായിരുന്നു, ചമ്മന്തിയും കപ്പയും കൂട്ടി കഴിച്ചു..
അത് കഴിഞ്ഞു നേരെ മുറിയിൽ പോയി കിടന്നു.. അമ്മ വന്നു ഗുളിക തന്നു.. ഓയിന്റ്മെന്റ് എടുത്തു പുരട്ടികൊള്ളുവാനും..
അപ്പോ സ്വയം ചെയ്യണം.. അതും മൂഞ്ചി..
പിറ്റേന്ന് ആരും വിളിക്കാനൊന്നും വന്നില്ല.. അതിനു മുന്നേ ഞാൻ എഴുന്നേറ്റു എന്നതായിരുന്നു ശരി.. ഇന്ന് കുഴപ്പമൊന്നുമില്ല ഒറ്റക്ക് എണീറ്റ് പോയി കാര്യങ്ങൾ എല്ലാം നടത്തി.. പക്ഷേ ഭയങ്കര നിരാശ..
ഞാൻ കുറച്ചു നേരം പോയി പത്രം വായിച്ചു, ഭക്ഷണവും കഴിച്ചു.. ചെറിയമ്മയെ നോക്കിയപ്പോൾ ചെറിയ കോലായിൽ ഉണ്ട് ചെക്കന് ഭക്ഷണം കൊടുക്കുന്നു.
വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഫോണും എടുത്തു എന്റെ കിടക്കയിൽ പോയി ഇരുന്നു.. ആകെ പിരാന്ത് പിടിക്കുന്ന പോലെ..
കേറി കിടന്നു.. അതിനിടക്ക് ആദ്യമായി ചുവരിലെ ഒരു മരത്തിന്റെ ആപ്പില്‍ കാൽ മുട്ട് തട്ടിയത്.. മഴവിൽ കവടിയില്‍ മീശ വാസു പറഞ്ഞപോലെ ഇത്രയും കാലം അവിടെ കിടന്നിട്ട് അങ്ങിനെ ഒരു ആപ്പ് ഞാൻ അവിടെ കണ്ടിട്ടില്ല.. (ഇപ്പോഴത്തെ മൊബൈൽ ആപ്പ് അല്ല.. മരത്തിന്റെ പൂള് എന്നു ചില സ്ഥലങ്ങളിൽ പറയും).. അവിടെ അപ്പുറത്തെ മുറിയുടെ ഒരു ചുവരലമാര ഉറപ്പിക്കാൻ പണ്ട് വച്ചതാ
ഇനി ആ
💬 Comments
View all comments