Chapter Title : ഞാനും സഖിമാരും 13 [Thakkali]
കോളേജിൽ പോകാം.. ഡോക്ടർ പറഞ്ഞ 2 ദിവസം കൂടി കഴിഞ്ഞു തിങ്കളാഴ്ച പോയാൽ മതി പക്ഷേ എനിക്ക് വല്ലാത്ത ബോറടി. അമ്മയോട് ചോദിച്ചപ്പോ നിനക്ക് പോകാൻ പറ്റുമെങ്കിൽ പൊയ്ക്കൊ എന്നു പറഞ്ഞു.
രാവിലെ കുളിച്ചൊരുങ്ങി കോളേജിൽ പോയി..।। കുറച്ചു ദിവസം കഴിഞ്ഞു പോകുമ്പോഴേക്കും അവിടെ എന്തെല്ലോ ഭയങ്കര മാറ്റങ്ങൾ ഫീൽ ചെയ്യുന്നു.
പിള്ളേരൊക്കെ എന്നെ അപൂർവ്വ ജീവിയെ പോലെ നോക്കുന്നു.. എല്ലാവര്ക്കും ക്ഷീണീച്ച കോലം കണ്ടിട്ട് ഒടുക്കത്ത സിമ്പതി. പിന്നെ പരീക്ഷ അടുത്തത് കൊണ്ട് എല്ലാ പീരിയഡ് ടീച്ചേർസ് ഉണ്ടായിരുന്നു.. അവിടെയും ഒരു വൈബ് കിട്ടുന്നില്ല. ആർക്കും പണ്ടത്തെ പോലെ സമയം കളയാൻ ഇല്ല.. ആൺപിള്ളേര് പോലും നന്നായ മട്ടാണ്.
HOD വന്നപ്പോ മെഡിക്കൽ സർട്ടിഫിക്കറ്റ് പെട്ടന്ന് തന്നെ കൊടുക്കാൻ പറഞ്ഞു. അറ്റെൻഡെൻസ് ഷോർട്ട് ഉണ്ട്। ഇപ്രാവശ്യം ഭയങ്കര സ്ട്രിക്ട് ആണ് പോലും..
അപ്പോ 1st ഇയർ എന്റെ കാര്യം ഏകദേശം തീരുമാനം ആയ പോലെ തോന്നി..
വൈകുന്നേരം വീട്ടിൽ എത്തിയപ്പോ ലേശം ക്ഷീണം തോന്നി ഞാൻ കുറച്ചു കിടന്നു..
രാത്രി എല്ലാവരും കൂടി ഇരിക്കുമ്പോ ചെറിയമ്മ കോളേജ് വിശേഷങ്ങള് ചോദിച്ചു.. ഞാൻ കാര്യങ്ങൾ പറഞ്ഞു, പരീക്ഷയുടെതും മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞതും..
അത് പിറ്റേന്ന് പോയി വാങ്ങാം എന്നു പറഞ്ഞു.. പക്ഷെങ്കില് പഠിപ്പിന്റെ കാര്യം അവിടെ അച്ഛൻ വിളിച്ചപ്പോഴും ചെറിയച്ഛൻ വിളിച്ചപ്പോഴും വലിയ ചർച്ചയായി.
ഞാൻ പിന്നെ കുറച്ചു കഞ്ഞിയും കുടിച്ചു വേഗം പോയി കിടന്നു..
പിറ്റേന്ന് ശനി ആയത് കൊണ്ട് കോളേജിലേക്ക് പോകണ്ട.. രാവിലത്തെ പണിയെല്ലാം കഴിഞ്ഞു തിന്നു വീണ്ടും കിടന്നു, ബുക്ക് എടുത്തു
💬 Comments
View all comments