Chapter Title : ഞാനും സഖിമാരും 13 [Thakkali]
വാതിൽ തുറന്ന് അതിൽ നിന്നും നോക്കുന്ന പോലെയും തോന്നി..
അതോടെ എങ്ങിനെയെല്ലോ വന്നു കിടന്നു…പിന്നെ ഒടുക്കത്തെ പേടി…എപ്പോഴോ ഉറങ്ങിപ്പോയി.. രാവിലെ അമ്മ വാതിൽ തുറക്കുന്ന ഒച്ച കേട്ടപ്പോൾ എഴുന്നേറ്റ്… കുറച്ചു കഴിഞ്ഞപ്പോൾ ചെറിയച്ഛ്നും ചെറിയമ്മയും മോനും കൂടി എവിടെയോ പോയി… എനിക്ക് വീട്ടിൽ സ്ഥലമില്ലാത്ത പോലെ…
ഞാൻ പറമ്പിലേക്ക് ഇറങ്ങി… അവിടിവിടൊക്കെ നടന്നു അവസാനം ശാന്തേച്ചിയെ കണ്ട് ഓരോന്ന് സംസാരിച്ചു അവരുടെ വരാന്തയിൽ എത്തി… ഷീബേച്ചി ജോലിക്ക്പ്പോയിന്. അന്നാദ്യമായി ചെക്കനോട് എനിക്ക് എന്തോ ഇഷ്ടം തോന്നി.. അവൻ ആദ്യം സംശയിച്ചു പിന്നെ കുറേ കളിസാധനങ്ങൾ എടുത്തു കൊണ്ടുവന്നു… അവൻ്റെ കൂടെ ഉച്ചവരെ കളിച്ചു… പിന്നെ ചെറിയച്ഛൻ ചോറുണ്ണാൻ വിളിച്ചപ്പോഴാണ് വീട്ടിൽ പോയത്… അന്നത്തെ ദിവസം കഴിച്ചു കൂട്ടി.
പിറ്റേന്ന് ചെറിയച്ചൻ വിളിച്ചു ഒന്നിച്ചു പുറത്ത് പോകാൻ… ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ കൂടെ പോയി… ഇല്ലെങ്കിൽ എന്ത് കൊണ്ട് പോകുന്നില്ല എന്ന് കാരണം ബോധിപ്പിക്കേണ്ടി വരും… പക്ഷെ പുറത്തിറങ്ങിയതോടെ ഞാൻ ഉഷാറായി ..
ആദ്യം ബിൽഡിംഗ് പണി നടക്കുന്നിടത്ത് പോയി… ചില സ്ഥലങ്ങളിൽ ചുവര് തേപ്പ് തുടങ്ങിയിരിക്കുന്നു…
അവിടുന്ന് പോയത് ഹോണ്ട ഷോറൂമിലേക്ക് ഒരു സ്കൂട്ടർ ചെറിയമ്മയുടെ പേരിൽ ബുക്ക് ചെയ്തു…
പിന്നെ പോയി ചെറിയച്ചൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ പോയി അവിടുന്ന് ഒരു കാർ എടുത്തു… ടൗണിൽ ഒക്കെ പോയി…ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും ആരോ വിളിച്ചു, വീണ്ടും ബിൽഡിംഗ് പണി നടക്കുന്നിടത്ത് പോയി.. ഏതെല്ലോ ആൾക്കാർ ഉണ്ട്.. അവർ തമ്മിൽ കുറച്ചു നേരം സംസാരിച്ചു.. പിന്നെ എന്തെല്ലോ അളക്കുന്നത് ഒക്കെ കണ്ട്. ഞാൻ അങ്ങ് പോയില്ല ഒരു
💬 Comments
View all comments