0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 3.9K

എന്റെ മുറിയിൽ എന്റെ ഫോൺ എങ്ങിനെ ഷീബേച്ചിക്ക് കിട്ടി?

ഞാൻ സംശയത്തോടെ നോക്കി. കഴിഞ്ഞാഴ്ച 'നിന്റെ അമ്മ മാമന്റെ വീട്ടിൽ പോയില്ലേ അന്നത്തെ ദിവസം ഞാൻ  ഉച്ചക്ക് ആണ് കമ്പ്യൂട്ടർ സെന്ററിൽ പോയത്, കാരണം ജിതിനക്ക് ഉച്ചക്ക് എന്തോ പരിപാടി ഉണ്ടായിരുന്നു അവളുടെ കോളേജിൽ

തലേ ദിവസം നിന്റെ 'അമ്മ അമ്മായിന്റെ അടുത്ത് പോകുന്നത് പറഞ്ഞിരുന്നു അപ്പൊ ഞാൻ രാവിലെ അങ്ങോട്ട് പോയി അടിച്ചു വരാൻ വേണ്ടി ഞാൻ നിൻറെ മുറിയിൽ പോയി അന്നേരം ഫോൺ കണ്ടു അതിൽ ഒരു നോട്ടിഫിക്കേഷൻ വന്നു നിനക്ക് എന്തെല്ലോ കള്ളത്തരം ഉണ്ടെന്ന് എനിക്ക് അറിയാം ആയിരുന്നു അത് കൊണ്ട് തെറ്റാണെന്നു അറിഞ്ഞിട്ടും നിന്റെ ഫോൺ നോക്കി ഞാൻ സംശയിച്ചപോലെ തന്നെ, യാഹൂ ഗ്രൂപ്പിന്റെ നോട്ടിഫിക്കേഷൻ തുറന്നു നോക്കി പുതിയ ഫോട്ടോ വന്നതാ അപ്പൊ നോക്കിയപ്പോൾ കുറെ കണ്ടു എന്റെ സംശയം മാറി  അങ്ങിനെ ഞാൻ വേഗം അടിച്ചു വാരിയിട്ട് വന്നു. വേറെ ഒരു കാര്യം കൂടി നോക്കാൻ ഉണ്ടായിരുന്നു പക്ഷേ അങ്ങിനെ ഒരാളുടെ മുറി തപ്പുന്നത് തെറ്റല്ലേ? ഫോൺ നോക്കിയത് തന്നെ തെറ്റ്. സോറി ഡാ.

അപ്പോളാ ഓർമ്മ വന്നത് അന്ന് ഒരു ദിവസം ഞാൻ ഫോൺ എടുക്കാതെയാ കോളേജിൽ പോയത്. ഇപ്പോളത്തെ പോലെ അല്ല ഇപ്പോൾ മൊബൈൽ കയ്യിൽ ഇല്ലെങ്കിൽ ഒരു കൈ നഷ്ടപെട്ട പോലെ ആണ് .. ആ സമയത്തു ആരും മൊബൈലിൽ വിളിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല ഒരു വെയ്റ്റിന് വേണ്ടി എടുത്തു നടക്കുന്നതാ.

അപ്പോളും സംശയം എനിക്ക് എന്ത് കള്ളത്തരം ആണ് ഉണ്ടെന്നു ചേച്ചിക്ക് തോന്നിയത്?

💬 Comments

View all comments