Chapter Title : ഞാനും സഖിമാരും 3 [Thakkali]
ഇതെല്ലം ആക്കിയോ?
ആടാ ഇപ്പൊ ഞാൻ രാവിലെ കമ്പ്യൂട്ടർ സെന്ററിൽ പോകുന്നത് കൊണ്ട് രാവിലെ എണീക്കും പിന്നെ രാവിലത്തെ ഭക്ഷണം ഉണ്ടാക്കും, ഉച്ചക്കേക്ക് ഉള്ളത് അരച്ചും വെക്കും ചോറും വെക്കും. മീൻ കിട്ടി കഴിഞ്ഞാൽ 'അമ്മ മുറിച്ചു കറി വെച്ചോളും അത് കൊണ്ട് ഇതിപ്പോ ശീലം ആണ്.
അപ്പൊ നിങ്ങൾ എത്ര മണിക്കാ രാവിലെ പോകുക.
ഞാൻ 7 :45 ആകുമ്പോൾ പോകും 8 മണിക്ക് അവിടെ തുറക്കണം.
അത്ര നേരത്തെ ഒക്കെ ഇന്റർനെറ്റ് കഫെയിൽ ആള് വരുമോ. ആ സമയത് ഇന്റെർനെറ്റിന് ആള് ഉണ്ടാവില്ല അത് ഒരു 9:30 ഒക്കെ ആകണം. രാവിലെന്നെ ഫോട്ടോസ്റ്റാറ്റും പ്രിന്റൗട്ടും എടുക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട്. അപ്പൊ 8 മണിക്ക് പോയിട്ട് എപ്പോളാ തിരിച്ചു വരിക?
2 മണിക്ക്.
അപ്പൊ ഉച്ചക്ക് ശേഷം ആരാണ് അവിടെ ഉണ്ടാവുക?.
2 മണി ആവുമ്പൊ ഓണറിന്റെ പെങ്ങൾ വരും വൈകുന്നേരം ഓണർ വരും.
ഓണർ മറ്റേ ജിത്തു അല്ലെ തടിയൻ ബുള്ളറ്റ് എടുത്തിട്ട് പോകുന്നവൻ?.. അവൻ തന്നെ... അവൻ അത്രക്ക് തടിയുണ്ടോ.. ആള് കുറച്ചു പരന്ന ബോഡി ആണ് അത് കൊണ്ടാണ് അങ്ങിനെ തോന്നുന്നത് .. ഒരു പാവം ചെക്കൻ ആണ്.
ഇന്ന് ഷീബേച്ചി ലീവ് ആക്കിയോ?
ശനിയും ഞായറും പോകണ്ട. ലീവ് ദിവസം ജിതിന രാവിലെ വരും.
നല്ല കച്ചോടം ഉണ്ടോ?
നല്ലോണം ഫോട്ടോസ്റ്റാറ്റ് ഉണ്ടാവും. ഇന്റർനെറ്റ് തിരക്ക് ഒരു 10:30 11 മണിക്ക് തുടങ്ങി ഒരു 4 മണി വരെ ഉണ്ടാകും. വൈകുന്നേരം മുതൽ പിള്ളേര് വന്നിട്ട് ബുക്ക്
💬 Comments
View all comments