Chapter Title : ഞാനും സഖിമാരും 3 [Thakkali]
അവിടെ ഒരു മേശ ഉണ്ട് അതിൽ ആണ് അവരൊക്കെ ഇരുന്നു തിന്നാറു വിരുന്നുകാർ ഉണ്ടെങ്കിലേ ഡൈനിങ്ങ് റൂമിൽ ഇരിക്കാറുള്ളു എന്നെ അന്യൻ ആയി കാണാത്തതു കൊണ്ട് ശാന്തേച്ചി, ഷാജിയേട്ടന്റെ അമ്മ പുട്ടും കടലയും അവിടെ വിളമ്പി. ആൾക്ക് വലിവിന്റെ അസുഖം ഉണ്ട് അത് കൊണ്ടാണ് മുന്നിലേക്ക് വരാതിരുന്നത്. ഭയങ്കര സ്നേഹം ആണ് ആൾക്ക്. ആള് പുട്ടിനു മേലെ കടല കറി ഒഴിച്ച് തന്നു എന്നിട്ട് ചോദിച്ചു മോന് ഹോര്ലിക്സ് വേണോ അതോ ചായയോ?
ഞാൻ പറഞ്ഞു എനിക്ക് വെള്ളം മാത്രം മതി. "അതൊന്നും പറഞ്ഞാൽ പോരാ എന്നാൽ ചായ വെക്കാം". ഞാൻ വേണ്ടാ എന്ന് പറഞ്ഞു ഷീബേച്ചി എവിടെ എന്ന് ചോദിച്ചു അവള് പുറത്തേക്ക് പോയിട്ടുണ്ട് ഇപ്പൊ വരും മോൻ തിന്നു അപ്പോളേക്കും ഷീബേച്ചി വന്നു ശാന്തേച്ചി ഷീബേച്ചിക്കും ഭക്ഷണം കൊടുത്തു. എന്നിട് ചോദിച്ചു മോളെ ചായ ഇടട്ടെ മോന് വേണ്ടപോലും. അപ്പൊ ഷീബേച്ചി പറഞ്ഞു അവൻ നേരത്തെ കുടിച്ചിട്ട് വന്നതാ ഇനി കുറച്ചു കഴിഞ്ഞു കൊടുക്കാം. ‘ശാന്തേച്ചി തിന്നുന്നില്ലേ..” ഞാൻ കുറച്ചു കഴിഞ്ഞു തിന്നോളം മോനെ.. മോളെ അവനു കുറച്ചു കൂടി ഇട്ടു കൊടുക്ക്.. വേണ്ട ഇപ്പൊ ഇട്ടത് തന്നെ അധികം ആണ്.
ബാല്യക്കാർ ഇത്രയൊന്നും തിന്നാൽ പോരാ. ഈ പ്രായത്തിലാ നല്ലോണം തിന്നേണ്ടത് അല്ലെ അമ്മേ ഷീബേച്ചി ശാന്തേച്ചിയോട് ചോദിച്ചു കൊണ്ട് എന്നെ ഇടം കണ്ണിട്ട് നോക്കി എന്നിട് ഒന്നു ചിരിച്ചു. ഞാൻ അതൊന്നും ശ്രെധിച്ചില്ല പുട്ടും കടലയും നല്ലോണം തട്ടി നല്ല രസം ഉണ്ടായിരുന്നു.
അങ്ങിനെ തിന്നു കഴിഞ്ഞു മുന്നിലെ മാവിന്റെ ചുവട്ടിൽ
💬 Comments
View all comments