Chapter Title : ഞാനും സഖിമാരും 3 [Thakkali]
അവനെ കൊണ്ട് വേറെ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യട്ടെ.... ഇപ്പൊ ഈയ്യിടെ ആയിട്ട് ആണ് അമ്മ ഇങ്ങനെ എന്നെ ചൊറിയുന്നേ. സാധാരണ അച്ഛൻ എന്തെങ്കിലും വഴക്കു പറയുമ്പോൾ എന്നെ എങ്ങിനെ എങ്കിലും സംരക്ഷിച്ചോണ്ടിരുന്ന അമ്മ ആണ് ഇപ്പൊ എരി തീയിൽ എണ്ണ ഒഴിച്ച് കൊടുക്കുന്നത്.
ഷീബേച്ചി പറഞ്ഞ രഹസ്യം ആയിരിക്കുമോ കാരണം? ഞാൻ ചെറിയ കുട്ടിയല്ല മുതിർന്ന ആണായി ഇനി തൻ്റെ ചിറകിനടിയിൽ ഒതുങ്ങില്ല എന്ന തോന്നലോ... ആ അമ്മോ എന്താണെന്നു അറിയില്ല അമ്മ ഇപ്പോൾ ഇടക്ക് നല്ലോണം കൊള്ളിച്ചു സംസാരിക്കുണ്ട് പരമാവധി അച്ഛനെ കൊണ്ട് എനിക്ക് വഴക്കും കേൾപ്പിക്കുന്നുണ്ട്. ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പരമാവധി വെറുപ്പിക്കാതെ അനുസരണ ഉള്ള കുട്ടിയായി ഇരിക്കണം.
ഷീബേച്ചി എൻ്റെ മുഖത്തു നോക്കി എനിക്ക് പ്രശനം ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ട് പെട്ടന്ന് അകത്തു പോയി സഞ്ചിയും എടുത്തു വന്നിട്ട് 5 കിലോ കുറുവ അരിയും 1 കിലോ പഞ്ചസാര, പിന്നെ 2 മുരിങ്ങക്കായുംവാങ്ങിക്കാൻ പറഞ്ഞു പൈസയും തന്നു അപ്പോളേക്കും ഗേറ്റിൽ കാർ വന്നു നിൽക്കുന്നതും കണ്ടു ഷീബേച്ചിയുടെ അച്ഛനും അമ്മയും വന്നതാ. ഞാൻ റോഡ് എത്തുമ്പോളേക്കും കറണ്ട് വന്നു. സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോളും കാർ അവിടെ തന്നെ ഉണ്ട്.. അച്ഛനും അമ്മയും അവരോടും നാരായണൻ മാമന്റെ ഫാമിലിയോട് വർത്തമാനം പറഞ്ഞു നിൽക്കുവാ. ഷീബേച്ചി ഞാൻ വരുന്നത് കണ്ടു ഇറങ്ങി വന്നു.. സഞ്ചി കയ്യിൽ നിന്ന് വാങ്ങുമ്പോൾ പറഞ്ഞു ഇന്ന് ഇനി പോയിട്ട് പിടിക്കണ്ട കേട്ടോ. ഞാൻ മൂളി. ഞാൻ വീടിന്റെ താക്കോലും എടുത്ത് നടന്നു തുടങ്ങി പിന്നാലെ അച്ഛനും
💬 Comments
View all comments