Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
തുറന്നു.
എന്നെ വിളിക്കാൻ വേണ്ടി വരുമായിരുന്നു എന്ന് പറഞ്ഞു അകത്തേക്ക് വിളിച്ചു. അത് ഞാൻ സോഫയിൽ ഇരുന്നു. 2 മിനിറ്റ് കൊണ്ട് അങ്കിളും കുട്ടികളും വന്നു. അവർ 2 ബാഗ് സാധനങ്ങൾ വണ്ടിയിൽ വെച്ച്. നമ്മൾ വണ്ടിയിൽ കേറാൻ പോകുമ്പോളേക്കും ചെറിയച്ഛൻ വന്നു യാത്രയാക്കി.
ഇന്നോവയിൽ മുന്നിൽ ഡ്രൈവർ സൈഡിൽ ചേട്ടൻ രണ്ടാമത്തെ വരിയിൽ ചേച്ചി ഇപ്പറത്തെ അറ്റത്തു ഞാൻ പിന്നിൽ പിള്ളേര് 2 പേരും. അവർ ഒരു വീഡിയോ ഗെയിം കൊണ്ടിരിക്കുവാ. ചേച്ചി എന്നോട് കുറെ സംസാരിക്കുന്നുണ്ട്. ചേട്ടൻ ഡ്രൈവ് ചെയ്യുക അല്ലെങ്കിൽ വണ്ടിയിൽ കേറിയാൽ വേഗം ഉറങ്ങും എന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ആള് സുഖമായി ഉറങ്ങുന്നു.രാവിലെ വല്യ തിരക്കിലായിരുന്നു റോഡിൽ. ഹിന്ദിക്കാർ ഞാൻ വിചാരിച്ച പോലെ ഉള്ള ആളെല്ല. അവര് കുറെ കാലം കേരളത്തിൽ ഉണ്ടായിരുന്നു പോലും കണ്ണൂരിൽ. അത് കൊണ്ട് സാധാരണ നോർത്തന്മാർക്ക് മദ്രാസ്സികളോട് ഉള്ള പുച്ഛം ഇല്ല.
കേരളത്തിലെ ആൾക്കാർ വളരെ നല്ലവർ ആണ് അടുത്ത് കഴിഞ്ഞാൽ ഭയങ്കര സ്നേഹം ആണ്. വേറെ നാട്ടിൽ നിന്ന് വന്നവരായതു കൊണ്ട് കച്ചവടക്കാർ ഒന്ന് അധികം പൈസ വാങ്ങാറില്ല. ചേച്ചി യാത്രയിൽ ഉടനീളം അതിനെ പറ്റി പറയുകയായിരുന്നു. ചെക്കനും കുറെ മലയാളി ഫ്രണ്ട്സ് ഉണ്ടായിരുന്നെന്നും പറഞ്ഞു. ചേച്ചിയ്യുടെ കുടുംബം ഡൽഹിയിൽ വന്നു സെറ്റൽ ആയതാണ് വല്യ കച്ചവടക്കാർ ആണ്. ചേട്ടന്റെ അതോ അങ്കിളോ എന്തെങ്കിലും ആകട്ടെ ഇത് വരെ 2 പേരെയും വിളിക്കേണ്ടി വന്നിട്ടില്ല. ആവശ്യം വരുമ്പോൾ നോക്കി വിളിക്കാം. പറഞ്ഞു വന്നത് ചേട്ടന്റെ കുടുംബം മധ്യപ്രദേശിൽ ആണ് വല്യ ജന്മിമാർ ആണ്.
💬 Comments
View all comments