Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
അവനോട് കളിച്ചപ്പോൾ ഒന്ന് ഉഷാറായി. കുറച്ചു കഴിഞ്ഞു ചെറിയച്ഛൻ വന്നു ചെറിയമ്മ ആരാ വരുന്നത് എന്ന് ചോദിച്ചു ഹിന്ദിക്കാരന്റെ ആരോ എന്ന് പറഞ്ഞു.
അപ്പോളേക്കും ഫോണടിച്ചു. അച്ഛൻ വിളിച്ചതാ ചെറിയച്ഛൻ വീട്ടിലേക്ക് എന്തെല്ലോ സാധനങ്ങൾ വാങ്ങാൻ പറഞ്ഞതിനെ പറ്റി ആണ് സംസാരം എന്തിനെല്ലോ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാൻ നോക്കുന്നുണ്ട്. അത് വേണ്ട 2 എണ്ണം വാങ്ങിക്കോ എന്നെല്ലാം പറയുന്നുണ്ട്. പക്ഷെ അപ്പുറം അതൊന്നും വേണ്ട എന്നാണ് നിലപാട്. അങ്ങിനെ ഫോണിൽ അമ്മയും ചെറിയമ്മയും സംസാരിച്ചു എന്നാൽ ഒരുത്തൻ ഇവിടെ ഉണ്ട്. ഒന്ന് ഒച്ച കേൾക്കണം എന്ന് എന്റെ അമ്മക്ക് പോലും തോന്നിയില്ലലോ എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ഇവിടെ ഉണ്ട് മോനെ കളിപ്പിക്കുന്നു എന്ന് പറയുന്നത് കേട്ടു. എന്നെ പറ്റി ആണ് ചോദിച്ചത് അപ്പോൾ എണ്ണം ഉണ്ട്. "ഇനി കുറച്ചു ദിവസം അല്ലെ ഉള്ളൂ പിന്നെ അവിടെ തന്നെ ഉണ്ടല്ലോ എന്ന് ചെറിയമ്മ പറയുന്നത് കേട്ട് " ആദ്യം എന്നെ കാണാഞ്ഞിട്ട് 'അമ്മ വിഷമിക്കുന്നത് ആണെന്ന് വിചാരിച്ചു ആശ്വസിച്ചു ഇരിക്കുമ്പോൾ ആളാണ് കുഞ്ഞിമോനേ ആണ് ചോദിക്കുന്നത് എന്ന ദുഃഖ സത്യം ഞാൻ തിരിച്ചറിഞ്ഞു. ചെറിയമ്മേ പഴംപൊരി ആയോ ഇല്ലെടാ അവർ വരുമ്പോൾ ചൂടോടെ ഉണ്ടാക്കാം എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു ആള് എണീറ്റ് പോയി വിളക്ക് കത്തിച്ചു അപ്പോളേക്കും ചെറിയച്ഛൻ കുളിച്ചു വന്നു.
ചെറിയമ്മ നാമം ജപിച്ചു. ഞാനും കൂടെ ജപിച്ചു എന്ത് കണ്ടാമാലയാണ് വരുന്നത് എന്ന് അറിയില്ലല്ലോ ഇനി ദൈവം മാത്രം രക്ഷ. ചെറിയമ്മ വിളക്ക് കെടുത്തി മോനെ എടുത്തു റൂമിൽ പോയി പാല്
💬 Comments
View all comments