Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
വൈകുന്നേരം ചായക്ക് ഒന്നും ഇല്ലാത്തപ്പോൾ വീട്ടിൽ പെട്ടന്ന് ഉണ്ടാകാറുള്ള അപ്പം ആണത് പിന്നെ ജിലേബിയും മിക്സ്ചറും. അതും അവിടെ വെച്ച് ഒരു ട്രെയിൽ ചായയും ആയി വന്നു. അപ്പോളേക്കും പല്ലവിയും ടീമും ആ ഫോട്ടോ നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ട്. എനിക്ക് ഇതെന്തു മൈര് എന്ന് ഒന്നും മനസ്സിലായില്ല. അപ്പോളേക്കും മുറിയിൽ നിന്ന് ചെറിയ ഒച്ച കേട്ട് ഞാൻ അങ്ങോട്ട് പോയി. നോക്കുമ്പോൾ കുഞ്ഞൻ ഉറക്കം എണീറ്റ് ചിരിക്കുന്നു.
ഇപ്പൊ ഡയപ്പർ ഒക്കെ ഇട്ടിട്ട് സുന്ദരൻ ആയിട്ട് ആയിരുന്നു കിടത്തം അത് കൊണ്ട് മൂത്രം ഒഴിക്കും എന്ന പേടിയില്ല ഞാൻ അവനെ എടുത്തു ഇപ്പുറം വന്നു അപ്പോൾ ആണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്. അതായതു ഉത്തമാ പല്ലവിയുടെ ചേട്ടൻ മുന്നേ ഡൽഹിയിൽ റിപ്പബ്ലിക് ഡേ പെരേഡിനു വന്നപ്പോൾ ചെറിയാച്ചനെ പരിചയപ്പെട്ടിരുന്നു അവർ ഒന്നിച്ചു ഫോട്ടോ എടുത്തിരുന്നു ആ ഫോട്ടോ ആണ് ഇപ്പൊ കൊണ്ട് കാണിച്ചു കൊടുത്ത്. അവളുടെ അച്ഛൻ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ചെറിയച്ഛന് ആളെ സംശയം തോന്നി ഫോട്ടോ കൊണ്ട് കാണിച്ചു കൊടുത്തത്. ഏറ്റവും സന്തോഷം പല്ലവിയുടെ മുഖത്ത് ആയിരുന്നു.അവൾ ആകെ ത്രില്ല് അടിച്ചു നിക്കുവാനെന്നു തോന്നി. അപ്പോളാണ് കയ്യിൽ കുട്ടിയെ കണ്ട് അവൾ ഇങ്ങോട്ട് വരാൻ പോയത് ചെറിയമ്മ കയ്യിൽ പിടിച്ചിരുത്തി ചായ കുടിച്ചിട്ട് പോയാൽ മതി തണിഞ്ഞു പോകും എന്ന് പറഞ്ഞു.
എല്ലാവര്ക്കും അപ്പവും പഴംപൊരിയും ഇഷ്ടം ആയി. അവൾ പെട്ടന്ന് ചായ കുടിച്ചു വന്നു മോനെ കൈനീട്ടി അവനാണെങ്കിൽ അത് കാണേണ്ട താമസം അങ്ങോട്ട് ചാടി. ചെറിയമ്മ പോലും വിളിച്ചാൽ പോകാത്തവൻ
💬 Comments
View all comments