Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ഒരു പെണ്ണ് വിളിക്കുമ്പോൾ ചാടി പോകുന്നു അങ്ങിനെ അവൾ കുട്ടിയേയും എടുത്തു ചേച്ചിയുടെ അടുത്ത് പോയി. ഗോപികമാരെ കണ്ട കൃഷ്ണനെ പോലെ ചെക്കൻ ഫുൾ ഹാപ്പി. നമ്മൾ വീണ്ടും ശശി. കിളവൻ ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി. അപ്പോൾ മൂപ്പരുടെ മൊബൈൽ അടിച്ചു. പ്രയാഗ് ആണ് ആള് ഫോണെടുത്തു കാര്യങ്ങൾ പറഞ്ഞു ഫോൺ ചെറിയച്ചന് കൊടുത്തു. അവർ വർത്തമാനം പറഞ്ഞു പേരും ജോലിയും ഒക്കെ പറഞ്ഞപ്പോൾ സംശയിച്ചു ഫോട്ടോ കാണിച്ചു കൊടുത്തത് ആണെന്നും എല്ലാം ചെറിയച്ഛൻ പറഞ്ഞു. അവർ കുറെ നേരം സംസാരിച്ചു അപ്പോളേക്കും പല്ലവിയും പൂജയും കുട്ടിയേയും കൊണ്ട് എന്റെ മുറിയിൽ വന്നു എന്റെ കട്ടിലിൽ ഇരുന്നു കുറെ സംസാരിച്ചു. ട്രെയിനിൽ നിന്ന് കണ്ടതും, ആഗ്രയിൽ നിന്ന് രണ്ടാമത് കണ്ടതും അത് വീട്ടിൽ പറഞ്ഞതും പെട്ടന്ന് അച്ഛന് ആ സർട്ടിഫിക്കറ്റ് എൻ്റെ അടുത്ത് കൊടുത്തു വിട്ടാൽ ചേട്ടൻ വന്നു വാങ്ങൂല്ലേ എന്ന് ചോദിച്ചത്. അപ്പോൾ തന്നെ മൂപ്പർ ഹിന്ദിക്കാരനെ വിളിച്ചു പറഞ്ഞു മൂപ്പർ ആണ് പോലും ഇങ്ങോട്ട് വരൻ പറഞ്ഞത്. ആള് ചെറിയച്ചനോട് സംസാരിച്ചോളാം അവരോട് ധൈര്യമായിട്ട് ഇങ്ങോട്ട് കൊണ്ടുവന്നോളാൻ. അപ്പൊ അങ്ങിനെയാണ് കാര്യത്തിന്റെ കിടപ്പ്. പല്ലവിയും പൂജയും ഒരു പോലെ സംസാരിക്കുന്നുണ്ട്.
അങ്ങിനെ എല്ലാവരും ഇരുന്നു തകർത്തു വർത്തമാനം ആണ്, സമയം പോയത് ആരും ശ്രദ്ധിച്ചില്ല. ഇടക്ക് ചെറിയമ്മ വന്നു ചെറിയച്ചനോട് എന്തോ പറയുന്നത് കണ്ടു. ചെറിയച്ഛൻ അവരോട് ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു. ഇന്ന് വേണ്ട പിന്നെ ഒരിക്കൽ ആകട്ടെ. അപ്പോൾ ചെറിയച്ഛൻ പറഞ്ഞു ചെറിയമ്മയും മോനും ഞാനും അടുത്താഴ്ച നാട്ടിൽ പോകുവാ
💬 Comments
View all comments