0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.8K

ദൂരം അല്ലെ ഉള്ളൂ. അങ്ങിനെ അവർ പോയി. ഞാൻ വാതിൽ അടച്ചു. സാധാരണ ആണെങ്കിൽ ഇന്ന് നല്ല ദിവസം ആയിരുന്നു പക്ഷെ ഇന്ന് നല്ല ഉറക്കക്ഷീണം ഉണ്ട്. അപ്പോൾ ശാന്തേച്ചി അടുക്കളയിൽ നിന്ന് വിളിച്ചു അവർ പോകുവാ എന്ന് പറഞ്ഞു എന്നോട് വാതിൽ അടച്ചോളാൻ പറഞ്ഞു അപ്പോളാണ് ഞാൻ ഓർത്തത് ഇപ്പോൾ ഷീബേച്ചി ഉണ്ടായിരുന്നെങ്കിൽ നല്ല സൗകര്യം ആയിരുന്നു. പക്ഷെ എന്ത് ചെയ്യാൻ യോഗമില്ല. ഞാൻ പോയി വാതിൽ അടച്ചു കിടക്കയിൽ വീണതേ ഓർമ്മയുള്ളൂ. പിന്നെ രാത്രി അമ്മ വന്നു വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്. അസമയത്തു കുറെ ഉറങ്ങിയത് കൊണ്ട് എണീറ്റിട്ട് എന്താ ഏതാ എന്നൊന്നും പിടുത്തം കിട്ടുന്നില്ല. കുറെ കഴിഞ്ഞപ്പോൾ ആയിരുന്നു ഇന്ന് വെള്ളിയാഴ്ച ആണെന്നും ഞാൻ ഡൽഹിയിൽ നിന്ന് വീട്ടിൽ എത്തി കിടന്നു ഉറങ്ങി പോയതാണ് എന്ന് എനിക്ക് തിരിച്ചറിവ് ഉണ്ടായത്.

ഭക്ഷണം കഴിച്ചു അമ്മ ഇടക്ക് എന്തെല്ലോ പറയുന്നുണ്ട് ഞാൻ ഉത്തരവും കൊടുക്കുന്നുണ്ട് കൂടുതലും കുഞ്ഞനെ പറ്റിയിട്ട് ആണ്.
ഞാൻ ഭക്ഷണം കഴിച്ചിട്ട് റൂമിൽ പോയി മൊബൈൽ എടുത്തു നോക്കിയപ്പോൾ പല്ലവി മോളും, ടീനേച്ചിയും മെസ്സേജ് അയച്ചിട്ടുണ്ട് വീട്ടിൽ എത്തിയോ യാത്ര ഒക്കെ എങ്ങിനെ ആയിരുന്നു എന്നൊക്കെ ചോദിച്ചിട്ട് . ടീനേച്ചി ഞായറാഴ്ച ഫുൾ ഡേ ഓഫ് ആണ് ശനിയാഴ്ച ഉച്ചക്ക് വന്നാൽ പിന്നെ തിങ്കളാഴ്ച ഉച്ചക്ക് പോയാൽ മതിയെന്നും മെസ്സേജ് ഇട്ടിട്ടുണ്ട്. അതിനൊക്കെ റിപ്ലൈ കൊടുത്തു ഞാൻ വീണ്ടും ഉറങ്ങി. രാവിലെ ആരും വിളിച്ചില്ല എണീക്കുമ്പോൾ സമയം 8:45 എല്ലാം കഴിഞ്ഞു വരുമ്പോൾ അച്ഛൻ എവിടെയോ പോകാൻ റെഡി ആവുന്നു.

💬 Comments

View all comments