Chapter Title : ഞാനും സഖിമാരും 6 [Thakkali]
എന്ന് വിചാരിച്ചു.
“മോനെ അച്ഛൻ എവിടെ.” ദാസേട്ടൻ ചോദിച്ചു.
“അവിടെ ഉണ്ടായിരുന്നനെല്ലോ ദാസേട്ടാ”
ഞാൻ മുറ്റത്തേക്ക് ഇറങ്ങി അച്ഛൻ ഉള്ള ഭാഗത്ത് പോയി. അച്ഛൻ അവരെയും കൂട്ടി അടുക്കള ഭാഗത്തേക്കുള്ള തെങ്ങിന്റെ അടുത്ത് പോയി.
പെണ്ണുങ്ങൾ ഒക്കെ വർക്ക് ഏരിയയില് ഉണ്ടായിരുന്നു.
“ദാസാ 2-3 പച്ച തേങ്ങയും കൂടി പറിക്കണം.”
അപ്പൊ മുഴുവൻ തെങ്ങും കേറാനല്ല ദാസൻ വന്നത്. അത് ഒരു സമാധാനം ആയി. ആ സമയത്ത് അക്ഷിതയും അവിടേക്ക് വന്നു അവൾ ഇപ്പോൾ ഒരു സാധാരണ കോട്ടൺ ചുരിദാർ ഇട്ടിട്ടുണ്ട്.
അവർ തെങ്ങിൽ കയറുന്നതു ഇത് വരെ കണ്ടിട്ടില്ല. ദാസേട്ടൻ തളപ്പ് ഇട്ട് കേറുന്നത് വായും പിളർന്നു 2 പേരും നോക്കി നിൽക്കുന്നുണ്ട്. തെങ്ങിൽ നിന്ന് ഒരു കുല കരിക്ക് വെട്ടി ഇട്ടു കൂടാതെ അമ്മക്ക് 4 പച്ച തേങ്ങയും. ആള് ഇറങ്ങി വന്നപ്പോൾ പ്രയാഗ് തളപ്പ് വാങ്ങി ഒന്ന് തെങ്ങിൽ കേറാൻ നോക്കി പറ്റിയില്ല. കാണുന്ന അത്ര എളുപ്പം അല്ല എന്ന് മനസ്സിലായപ്പോൾ അത് തിരിച്ചു കൊടുത്തു.
ദാസേട്ടൻ ഇളനീർ ഒക്കെ ചെത്തി വെച്ച് എല്ലാവരോടും യാത്ര പറഞ്ഞു പോയി. അച്ഛൻ പ്രിത്യേകം പറഞ്ഞു വരുത്തിച്ചത് ആണ് ആള് വരുന്നത് കൊണ്ട്.
അവർ ഇളനീർ കുറച്ചു കഴിഞ്ഞു കുടിക്കാം എന്ന് പറഞ്ഞു. എൻ്റെ ശ്രെദ്ധ ഇടക്കിടെ പാളി അക്ഷിതയിലേക്ക് പോകുന്നുണ്ട്. പക്ഷേ എല്ലാവരും ഉള്ളത് കൊണ്ട് നോക്കാൻ പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നോട് ഇല മുറിക്കാൻ പറഞ്ഞു വയൽ ഭാഗത്തു അധികം ഉയരമില്ലാത്ത വാഴ ഉണ്ട് അതിൽ നിന്ന് അധികം മൂക്കാത്ത ഇല മുറിക്കാൻ പറ്റും. ചെറിയമ്മയും അക്ഷിതയും എൻ്റെ ഒപ്പം വരാൻ ഇറങ്ങി.
അപ്പോളാണ് നമ്മുടെ കുഞ്ഞൻ കരയുന്നതു കേട്ടത്. മറ്റേ കുട്ടിയുടെ ഉറക്കവും പോകണ്ട എന്ന് വിചാരിച്ചിട്ടാവും ചെറിയമ്മ അക്ഷിതയോട് എൻ്റെ ഒപ്പം പൊയ്ക്കോ എന്ന് പറഞ്ഞു ആള് അകത്തു കേറി. അവരുടെ നാട്ടിൽ വയലിൽ നിലകടലയും കടുകും ഒക്കെ ആണ് കൃഷി ചെയ്യാറ്.
ഇത് പോലെ പറമ്പ് തട്ടാക്കിയിട്ട് തെങ്ങും ജാതിയും വാഴയും കമുകും എല്ലാം കണ്ട് വണ്ടർ അടിച്ചു
💬 Comments
View all comments