Chapter Title : ഞാനും സഖിമാരും 6 [Thakkali]
കുറച്ചു ഇരിക്കട്ടെ.
ചെറിയമ്മയുടെ മുഖം ഒക്കെ ഒരു ക്ഷീണം പോലെ.
ഞാൻ വിളക്ക് കത്തിക്കുന്ന സമയം ചെറിയമ്മ മുറിയിൽ പോയിരുന്നു. അല്പ സമയം കഴിഞ്ഞു ചെറിയമ്മ വന്നു “എടാ നിനക്ക് തിന്നാൻ ആയെങ്കില് വന്നു തിന്ന് ഇല്ലെങ്കിൽ ഞാൻ മൂടി വെയ്ക്കാം നീ തിന്നിട്ട് പാത്രം സിങ്കില് ഇട്ടാല് മതി രാവിലെ കഴുകികൊള്ളാം.”
“നീ മോനേ നോക്ക് കുറച്ചു നേരം. ഇല്ലെങ്കിൽ തൊട്ടിലിൽ കിടത്തിക്കൊ ഉറങ്ങാൻ പോകുമ്പോൾ എടുത്തു കട്ടിലിൽ കിടത്തിയാൽ മതി. എനിക്ക് കുറച്ചു കിടക്കണം.”
“ചെറിയമ്മേ ഡോക്ടറിനെ കാണിക്കണോ?”
ചിരിച്ചു കൊണ്ട് ചോദിച്ചു “എന്തിന്? ഇതിപ്പോ കുറച്ചു കിടന്നാൽ മാറും.”
ഞാൻ കുട്ടിയോട് കളിച്ചു കുറച്ചു കഴിഞ്ഞു കുപ്പി പാലും കുടിച്ചു അവൻ ഉറങ്ങി. ഞാൻ എടുത്തു ചെറിയമ്മയുടെ അടുത്ത് കിടത്തി. ചെറിയമ്മ മയക്കത്തില് നിന്ന് ചോദിച്ചു “അവൻ ഉറങ്ങിയോ? പാല് കുടിച്ചിനോ? നീ തിന്നോ?”
എല്ലാത്തിനും “ആ” എന്നു പറഞ്ഞു ലൈറ്റും ഓഫാക്കി ഞാൻ വിടുന്നു ഇറങ്ങി. ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചപ്പോൾ ആണ് മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ കേട്ടത് നോക്കുമ്പോൾ നമ്മുടെ പല്ലവി മോളായിരുന്നു. അവളുടെ ചേട്ടനും ചേട്ടത്തിയമ്മയ്ക്കും എല്ലാവരെയും നല്ലവണ്ണം ഇഷ്ടപ്പെട്ടു ഇനി അവർ അവിടേക്ക് വന്നാല് എല്ലാവരും കൂടി വരുമെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് ജോൺസിയെച്ചയിയെ ഓൺലൈനിൽ കണ്ടത് അതോടെ എങ്ങിനയെങ്കിലും പല്ലവിയെ ഒഴിവാക്കണം എന്നായി. അവൾ തന്നെ കുറച്ചു കഴിഞ്ഞപ്പോൾ നാളെ ക്ലാസ്സിന് പോണം എന്നു പറഞ്ഞു ഉറങ്ങാൻ കിടന്നു. ജോൺസിയെച്ചയിയെ വീഡിയോ ചെയ്യാന് നോക്കി പക്ഷേ സിഗ്നൽ കുറവാണെന്ന് പറഞ്ഞു കണക്ട് ആയില്ല. ടീനേച്ചി ഡ്യൂട്ടിക്ക് പോയിന്.
💬 Comments
View all comments