Chapter Title : ഞാനും സഖിമാരും 6 [Thakkali]
വച്ചു. കുഞ്ഞനെയും കൊണ്ട് ഗേറ്റ് വരെ പോയി.
അപ്പോളുണ്ട് ചെറിയമ്മ വിളിക്കുന്നു “നിനക്ക് ഫോണുണ്ട് അച്ഛൻ വിളിക്കുന്ന്” പറഞ്ഞു.
ഞാൻ അകത്തു പോയി ഫോണെടുത്തു, അച്ഛൻ എന്നോട് പറഞ്ഞു ഒരു 10 മണി ആകുമ്പോൾ രഘു വരും, ആ സാധനം 2 പേരും കൂടി അകത്തു എടുത്തു വെക്കണം അവനു ഒരു 50 രൂപയും കൊടുക്കണം.
കയ്യിലുള്ള 100 ന്നു 50 അങ്ങ് പോയി,, ഈ 100 അമ്മേന്റെടുത്തു നിന്ന് ഒപ്പിച്ചതാണ്.. 'അമ്മ അച്ഛന്റെടുക്കൽ നിന്ന് ഇസ്ക്കുന്ന പൈസ അതിന്റെ ഒരോഹരി ഞാനും അമ്മയുടെ അടുക്കൽ നിന്ന് ഒപ്പിക്കും.
അപ്പൊ ഇനി വീണ്ടും സാമൂഹ്യ സേവനം നടത്തണം വരുമാനം കുറവാണു..
10 മണി വരെ അവിടെ നില്ക്കണം. അത് കഴിഞ്ഞു 'അമ്മ ചെറിയമ്മയോട് പറയുന്നത് കേട്ട് അമ്മാവന്റെ വീട്ടിൽ പോണം എന്ന് അപ്പോ ഇന്ന് എൻ്റെ വീട് ക്ളോസ് ആയിരിക്കും അങ്ങോട്ട് പോകണ്ട.
ഇപ്പൊ അല്ലങ്കിൽ തന്നെ അമ്മക്ക് കറക്കം കൂടുതലാണ്. ഞാൻ അവിടെ ഉണ്ടാവുമ്പോ അധികം പോകാറില്ല ഇതിപ്പോ അച്ഛൻ രാവിലെ പോകും പിന്നെ വൈകീട്ട് വരൂ.
അങ്ങിനെ മൂഞ്ചി കുത്തി ഇരിക്കുമ്പോൾ ആണ് കേബിളുകാരൻ വന്നത് അവര് ഇന്ന് കേബിളും ആംപ്ലിഫയർ ഒക്കെ മാറ്റുവാണ് അത് കൊണ്ട് രാവിലെ മുതൽ വൈകുനേരം വരെ ഇന്നും നാളെയും കേബിൾ ഉണ്ടാവില്ല എന്ന്.
പൂർത്തിയായി.
കോളേജിലും പോകണ്ട..
കുഞ്ഞനെ ഒരു വിരിപ്പ് വിരിച്ചു കിടത്തി ഞാനും അടുത്ത് ഇരുന്നും കുറച്ചു നേരം തള്ളി നീക്കി. ചെറിയമ്മ ഒരു 8:30 ആയപ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചു.
ചന്ദ്രിയേച്ചി പണി
💬 Comments
View all comments