0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.6K

ശേഖരേട്ടന്റെ ഭാര്യ നാട്ടിലെ യു പി സ്കൂൾ ടീച്ചർ

ഷർമ്മി എന്ന  ഷർമ്മിള - ശേഖരേട്ടന്റെയും , രമ ടീച്ചറുടെയും മകൾ

ചാരുവേട്ടൻ-   ശേഖരേട്ടന്റെയും , രമ ടീച്ചറുടെയും  മൂത്ത മകൻ, വിദേശത്ത് പണിയെടുക്കുന്നു കല്യാണം കഴിഞ്ഞു ഒരു ചെറിയ മോളുണ്ട്.

സീമ- രമ ടീച്ചറുടെ അനിയത്തി, ഷിമ്നയുടെ അമ്മ.

ചെറിയമ്മ സ്വന്തം വീട്ടിൽ താമസിക്കാൻ പോയത് കൊണ്ട് ഞാൻ എന്റെ വീട്ടിലാണ് ഇപ്പോൾ ഉള്ളത്.

കഴിഞ്ഞ ഭാഗത്ത് നിർത്തിയ സ്ഥലത്ത് നിന്ന് കഥ..

ഞാനും സഖിമാരും- ഭാഗം 9  തുടരുന്നു..

അന്ന് ഞായറാഴ്ച കുറച്ചു വൈകി എണീറ്റു പല്ല് തേച്ച് ഭക്ഷണം കഴിച്ചു പുറത്തിറങ്ങി..  അച്ഛനും അതേ സമയം കുളിച്ചു ഒരു മുണ്ടും ഷർട്ടും ഉടുത്ത് ഇറങ്ങി.

“നീ വാ”

ഈ ‘നീ വാ’ എന്നു കേട്ടാൽ ഒന്നിച്ചു പോകാൻ ഉള്ള വിളിയാണ് അധികവും എന്തെങ്കിലും ആവശ്യമുള്ള സാധനം വാങ്ങിത്തരാൻ ആയിരിക്കും.. എന്നിട്ട് മൂപ്പര് മൂപ്പരുടെ വഴിക്ക് പോകും. ഞാൻ തിരികെ വീട്ടിലേക്കും..

ഇന്ന് പക്ഷേ കടയിൽ കയറിയില്ല, മീനും വാങ്ങിയില്ല നേരെ നടക്കുവാ ഗ്രൌണ്ടിന്റെ ഭാഗത്തേക്ക്.. ഇപ്പോ കാര്യം ഏകദേശം മനസ്സിലായി.. രമ ടീച്ചറുടെ വീട്ടിലേക്ക്. ഗെയ്റ്റ് കടക്കുമ്പോൾ തന്നെ ശേഖരേട്ടനെ കണ്ട് അച്ഛൻ അവിടെ നിന്ന്, ഞാൻ ചാരുവേട്ടനെ കാണാൻ വീടിന്റെ അടുത്തേക്കും. ഞാൻ സ്റ്റെപ്പ് കേറുമ്പോൾ ആണ് ഷർമിയേച്ചി പുറത്തേക്ക് വന്നത്..

“വേതാളം വന്നല്ലോ?”

എന്നെ കളിയാക്കി പറഞ്ഞതാ അന്നേരമാണ്  ഒരു വെളുത്തു സുന്ദരിയായ  ഒരു ചേച്ചിയെ കണ്ടത് കയ്യിൽ കുട്ടിയും ഉണ്ടായിരുന്നു. അപ്പോ ഇതായിരിക്കും ചാരുവേട്ടന്റെ ഭാര്യ.. പിന്നാലെ രമ

💬 Comments

View all comments