Chapter Title : ഞാനും സഖിമാരും 9 [Thakkali]
ടീച്ചർ വന്നു..
“നീയെന്താടി എന്റെ മോനേ പറഞ്ഞത്?” അപ്പോഴേക്കും എവിടുന്നോ പാവം ചാരുവേട്ടനും വന്നു.. “വിക്രമാദിത്യൻ പിന്നിലായിപ്പോയെല്ലോ?”
അതിനു പിന്നാലെ അച്ഛനും ശേഖരേട്ടനും അവിടേക്ക് വന്നത്.
“എന്താ മോളേ?”
അച്ഛൻ ഷർമ്മയിയേച്ചിയോട് വിശേഷം തിരക്കി..
“നല്ലത് തന്നെ മാമാ ഞാൻ ഇവനെ മാത്രേ കണ്ടുള്ളൂ” ചമ്മി വിളറി ഉത്തരം പറഞ്ഞു
രമ ടീച്ചർ അച്ഛനോട് “അവൾ ഇവനെ കളിയാക്കുവായിരുന്നു.. ചാരു വരുമ്പോൾ മാത്രേ ഇവനെ കാണൂ..”
“എന്താടാ..??” അച്ഛൻ എന്നോട് ചോദിച്ചു..
“അവൻ ഗ്രൌണ്ടിൽ വന്നാൽ ഗെയ്റ്റ് വരെ വരും എല്ലാവരോടും വർത്തമാനമൊക്കെ പറയും പക്ഷേ ഇങ്ങ് വന്നു ഒരു ചായ കുടിക്കാം എന്നു പറഞ്ഞാൽ ഇല്ലാത്ത തിരക്കും പറഞ്ഞു പോകും അതിനു ഇവൾ കളിയാക്കിയതാ” രമ ടീച്ചർ പണ്ടത്തെ പോലെ എന്നെ രക്ഷപ്പെടുത്തി.
പക്ഷേ എല്ലാവരും എന്റെ നിൽപ്പ് കണ്ടു ചിരിക്കുവാ. എന്താ ഇത്ര വലിയ തമാശ എന്നു വിചാരിച്ചു അന്തംവിട്ട് നില്ക്കുമ്പോ ചാരുവേട്ടന്റെ ഭാര്യയും ഉണ്ട് കൂട്ടത്തിൽ ആ പൊടികൊച്ചും. പിന്നിൽ ഇളിച്ചോണ്ട് ചാരുവേട്ടനും.. എന്റെ കുരു മൊത്തത്തിൽ പൊട്ടാനായി നില്ക്കുമ്പോൾ ആണ് അച്ഛൻ കുട്ടിയെ കണ്ടു അവരോട് വിശേഷങ്ങൾ ചോദിച്ചു അച്ഛൻ ഒന്ന് കൈ നീട്ടിയപ്പോൾ തന്നെ അവൾ അച്ഛന്റെ കയ്യിലേക്ക് പോയി.. അത് നോക്കി നിന്ന ഞാൻ കളിയാക്കിയതെല്ലാം മറന്നു പോയി.. ചാരുവേട്ടൻ ഭാര്യയെ എനിക്ക് പരിചയപ്പെടുത്തി തന്നു.. അവർക്ക് എന്നെ എല്ലാവരും പറഞ്ഞു നല്ലോണം അറിയാം.
എടാ ഞാൻ ഒന്ന് കുളിക്കട്ടെ എന്നു പറഞ്ഞു ചാരുവേട്ടൻ അകത്തു പോയി... കുട്ടി ഇപ്പോഴും അച്ഛന്റെ കയ്യിൽ ഉണ്ട് മീശ പിടിച്ചു നോക്കിയും
💬 Comments
View all comments