Chapter Title : ഞാനും സഖിമാരും 9 [Thakkali]
ഒരു എന്നാലും ഇല്ല നമ്മുടെ കുടുംബം അത്ര മോഡേൺ ഒന്നുമല്ലെങ്കിലും ഓർത്തഡോക്സ് അല്ല.. ഞാൻ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ ഞാൻ ഫോൺ തരാം നീ ചെറിയമ്മയെ വിളിച്ചു ചോദിച്ചോ.”
“എനിക്ക് വിശ്വാസകുറവൊന്നുമില്ല എന്നാലും ആന്റി എന്നെ പറ്റി എന്ത് വിചാരിച്ചിട്ടുണ്ടാവും?”
“ആന്റി ഒന്നും വിചാരിക്കില്ല.. പിന്നെ നീ കൊടുത്ത പഴ്സ് വളരെ ഇഷ്ടപ്പെട്ടു”
അപ്പോഴേക്ക് അവള് നോർമ്മലായി.
നമ്മൾ ക്ലാസ്സിൽ കേറി. അതോടെ അവള് പെൺപിള്ളേരുടെ കൂടെ കൂടി ഞാൻ കാംമ്പസ്സിലേക്ക് പോയി.
അന്ന് എല്ലാവരും നല്ല തിരക്കായി.
ഷിമ്ന കല്യാണത്തിന് എല്ലാ പെൺപിള്ളേരയും വിളിച്ചു. എന്നാൽ എല്ലാവര്ക്കും ഓരോ ആവശ്യം പറഞ്ഞു. പ്രതിഭ വരുമെന്ന് പറഞ്ഞു
ഉച്ചകഴിഞ്ഞപ്പോൾ തന്നെ എല്ലാവരും ഇറങ്ങി.
ഷിമ്ന നേരെ വീട്ടിലേക്ക് പോയി. പോകുമ്പോൾ നാളെ ലീവ് ആണെന്ന് പറഞ്ഞു ആൾക്ക് ഇപ്പോ വഴിയൊക്കെ നല്ല പരിചയമായി.
ഞാൻ അമ്മ വന്നിട്ടുണ്ടാവുമോ എന്നു ഉറപ്പില്ലാത്തത് കൊണ്ട് ചെറിയമ്മയുടെ വീട്ടിലേക്കാണ് പോയത് അവിടെ എത്തുമ്പോൾ ഒരാൾ ഇറങ്ങി പോകുന്നത് ദൂരെന്ന് ഷീബേച്ചിയെ പോലെ തോന്നിച്ചു.
ചെറിയമ്മ വരാന്തയിൽ തന്നെയുണ്ടായിരുന്നു. "അമ്മ വന്നോ?”
“വന്നു”
“എന്നാൽ ഞാൻ വീട്ടിൽ പോയിട്ട് വരാം..”
വേണ്ട അമ്മ ഇപ്പോ ഇങ്ങോട്ട് വരും”
“ഷീബേച്ചിയാണോ ചെറിയമ്മേ ഇപ്പോ പോയത്?”
“അതേ”
“വെറുതെ വന്നതാണോ”
“ഷീബേച്ചി ഉച്ചക്ക് പോകുമ്പോൾ ഇടക്ക് വരാറുണ്ട് കുറേ വർത്തമാനം പറഞ്ഞിട്ടെ പോകൂ”
“എടാ നീ ചോറ് തിന്നിട്ടല്ലേ വന്നത്?”
“ആ”
അന്നേരത്തേക്ക് അമ്മ ഗെയ്റ്റ്കടന്നു വരുന്നത് കണ്ടു. ഇത്ര നേരം എന്നോട് വെറുതെ ചിരിച്ചു കൊണ്ടിരുന്ന കുഞ്ഞൻ അമ്മയെ കണ്ടപ്പോൾ അങ്ങോട്ട് മറിയുന്നു..
“ആട നിനക്ക്
💬 Comments
View all comments