0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.7K

അമ്മ നേരെ മോനേ നോക്കാൻ ആണ് പോയത് മോൻ ഉറങ്ങുവാണെന്ന് പോയി അച്ഛനോട് പറഞ്ഞു. അമ്മ എന്റെ അടുത്ത് കസേരയില് പിള്ളേരെ ഒരുക്കുന്നത് നോക്കി നിന്നു, അവരുടേത് കഴിഞ്ഞപ്പോൾ  ചെറിയമ്മ അമ്മയെ പിടിച്ചു മേക്കപ്പ് ഇടാൻ നോക്കി അമ്മ നിന്നില്ല പക്ഷേ പിള്ളേര് “ആന്റിയിട് നല്ല സ്റ്റൈലുണ്ടാവും” എന്നു പറഞ്ഞപ്പോൾ അമ്മയുടെ മനസ്സലിഞ്ഞ്.

ചെറിയമ്മ മേക്കപ്പ് ഇട്ടു, അധികമൊന്നും ഇട്ടില്ല പക്ഷേ നല്ല മാറ്റമുണ്ട്. മുടിയും കൂടി ഒന്ന് മാറ്റി കെട്ടിയപ്പോള് എന്റെ അമ്മ പട്ട് സാരിയിൽ തിളങ്ങി.

രാവിലെ പത്രം മുഴുവൻ വായിച്ചതായിരിക്കും എന്നാലും അച്ഛൻ പുറത്തിരുന്ന് പത്രം വായിക്കുന്നുണ്ട്. ഷിമ്നയും പ്രതിഭയും പുറത്ത് അച്ഛനെ കാണാൻ പോയി.. കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ അവർ ഭയങ്കര കത്തിയടി. പ്രതിഭയുടെ മൂത്തച്ഛനെയും ഏതെല്ലൊ കുടുംബക്കാരെയൊക്കെ അറിയാമെന്നു തള്ളുന്നുണ്ട്. ഞാൻ അങ്ങോട്ട് പോയില്ല എനിക്ക് തള്ളൽ കേട്ടു നിൽക്കാൻ കഴിയില്ല.

അമ്മയുടെ സാരിയും ചെറിയമ്മ കുറച്ചു ഒതുക്കി കൊടുത്തു..

ഞാൻ ഇന്നലെ ചാരുവേട്ടൻ തന്ന സ്പ്രേ എടുത്തു അമ്മക്ക് കൂടി അടിച്ചു കൊടുത്തപ്പോൾ  മൊത്തം അടിപൊളിയായി. അച്ഛൻ അമ്മയോട് വണ്ടി ഇപ്പം വരും എന്നു പറയാൻ അകത്തു വന്നു..

സുന്ദരി ഭാര്യയെ കണ്ടപ്പോൾ “നിനക്ക് എപ്പോഴും ഇങ്ങനെ നടന്നൂടെ? ഇപ്പം എത്ര വൃത്തിയുണ്ട്?”

അമ്മയുടെ മുഖം ശരിക്കും ചുവന്നു തുടുത്ത്.

അപ്പോഴേക്കും ഒരു ടൂറിസ്റ്റ് ബസ് ഗേറ്റിന്റെ അടുത്ത് വന്നു ചെറിയമ്മയോട് യാത്ര പറഞ്ഞു നമ്മളൊക്കെ പോയി അതിൽ കയറി. ആൾക്കാർ ഉണ്ടായിരുന്നെങ്കിലും സീറ്റ് കിട്ടി എല്ലാവര്ക്കും. അമ്മയും പ്രതിഭയും ഷിമ്നയും ഒന്നിച്ചു ഇരുന്നു ഞാൻ പുറകിൽ

💬 Comments

View all comments