0%

Chapter Title : ഞാനും സഖിമാരും 9 [Thakkali]

Author : Kambikathakal Read All Parts 2.7K

ലോങ് സീറ്റിൽ പിള്ളേരുടെ ഒപ്പം കൂടി.

അവിടെ എത്തി നോക്കുമ്പോൾ അടിപൊളി പരിപാടിയാണ് ഗാനമേളയും ഡാൻസ് ഒക്കെ ഉണ്ട്. ഭക്ഷണവും കേമമായിരുന്നു ബഫറ്റ് അതിനു മുന്നേ സ്റ്റേജില് കയറി ചെക്കന്റെയും പെണ്ണിന്റെയും ഒപ്പം ഫോട്ടോയൊക്കെ എടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ പോയി. ഒരു 8:30 മണിയായപ്പോൾ ശേഖരേട്ടൻ എല്ലാവരയും തിരിച്ചു പോകാൻ വിളിച്ചു ഒന്നൂടെ  എല്ലാവരും കൂടി ഫോട്ടോ എടുത്തു ഇറങ്ങി.

ഉച്ചക്ക് ഇങ്ങോട്ട് വരുമ്പോ കരഞ്ഞ ഷർമ്മിയേച്ചിക്ക് ഇപ്പോ പ്രശ്നമൊന്നുമില്ല. മുഖത്ത് ഒരു ചിരിയുണ്ട് ആദ്യരാത്രിയെ പറ്റി ആലോചിച്ചിട്ട് ആയിരിക്കും. മടക്കത്തില് അമ്മയും രമ ടീച്ചറും ഒന്നിച്ചാണ് ഇരിക്കുന്നത് ഇടക്ക് ടീച്ചർ എന്നെ അങ്ങോട്ട് വിളിച്ചു.

“മോനേ കുട്ടികളുടെ ഡ്രസ് ഒക്കെ അവിടെയല്ലേ ഉള്ളത്? അവർക്ക് അവിടെ ഇറങ്ങണമെന്ന് പറഞ്ഞു, അപ്പോ മോനൊന്നു അവരെ അത് കഴിഞ്ഞു  വീട്ടിലേക്ക് ആക്കി തരണം. ചാരുവിന് നല്ല തലവേദനയായത് കൊണ്ടാണ്.. 2 ദിവസമായി അവൻ ഉറങ്ങിയിട്ട് ഇപ്പോ ഉറക്കമൊഴിക്കലൊന്നും ശീലമില്ലല്ലോ?” ടീച്ചർ അമ്മയോട് കൂടി പറഞ്ഞു.  “ മോന് വിഷമമൊന്നുമില്ലല്ലോ?” എന്നോട് ചോദിച്ചു..

“ടീച്ചറെ അവന് എന്ത് വിഷമം?നിങ്ങള് ഒന്നും പറയണ്ട. അവര് അവിടുന്ന് കുളിച്ചു മറിയിട്ടോക്കെ വന്നോട്ടേ.. പെട്ടി നാളെ വന്നു എടുത്താൽ മതിയല്ലോ?” അമ്മ പറഞ്ഞു തീർപ്പാക്കി

“മോനേ റോഡിലൂടെ വന്നാൽ മതി വെളിച്ചമുണ്ടാകും”

“ടീച്ചറ് പേടിക്കേണ്ട.” ഞാൻ പറഞ്ഞു

ഞാൻ വീണ്ടും ബാക്കിൽ പോയി ഇരുന്നു.. പോകുമ്പോ ഉള്ള ആവേശം ആർക്കുമില്ല.. ഭക്ഷണം മൂക്കുമുട്ടെ തിന്നിട്ട് എല്ലാം മയങ്ങി തുടങ്ങിയിരുന്നു. ഷിമ്നയും പ്രതിഭയും എന്തെല്ലോ ചറ പറ പറഞ്ഞോണ്ടിരിക്കുവാ.. ഞാൻ പിന്നോട്ട് പോകുമ്പോൾ അവർ

💬 Comments

View all comments