0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 740

ഇല്ലല്ലോ ....നാട്ടിലെ രീതികൾ അവിടുത്തെ ജീവിതം അതൊന്നും അഖിലേട്ടന് അറിയില്ല ..പക്ഷെ ഞാൻ ഇത് രണ്ടും അനുഭവിച്ചതാണ് ...നാട്ടിൽ എത്ര താമസിച്ചാലും മടുക്കില്ല ഇവിടങ്ങനല്ല പെട്ടന്ന് മടുക്കും .....

നിന്നെ പറഞ്ഞിട്ട് കാര്യമില്ല ..അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് എന്ത് കാര്യം

അതെ ഞാൻ അട്ടതന്നെയാണ് ..അഖിലേട്ടന് ഒരു വിചാരമുണ്ട് ഇസ്തിരി ചുള്ളിയാത്ത ഷർട്ട് ഇന്സൈഡ് ചെയ്ത് കഴുത്തിൽ ടൈ കെട്ടി പോളിഷ് ചെയ്ത ഷൂഷും ഇട്ട് എ സി ഉള്ള കാറിൽ നടക്കുന്ന എ സി വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമെ നിങ്ങളുടെയൊക്കെ കണ്ണിൽ സ്റ്റാറ്റസ് ഉള്ളു .നാട്ടിൻ പുറത്തു പാടങ്ങളിൽ കൃഷിചെയ്യുന്ന പണിക്കാരും മനുഷ്യരാണ് അവർക്കും സ്റ്റാറ്റസ് ഉണ്ട് .നിങ്ങളെപോലെ ഇംഗ്ലീഷ് പറയാൻ അറിയില്ലായിരിക്കാം ചളിപുരണ്ട വസ്ത്രങ്ങളായിരിക്കാം ധരിക്കുന്നത് .ചോർന്നൊലിക്കുന്ന കൂരകളിലായിരിക്കാം താമസിക്കുന്നത് എന്നാലും അവരാരെയും പറ്റിക്കാറില്ല ചതിക്കാറില്ല കള്ളം കാണിക്കാറില്ല അവരുടെ ചരിയിൽ സത്യമുണ്ട് ആത്മാർത്ഥത ഉണ്ട് .അവരുടെ സ്നേഹം നിഷ്കളങ്കമാണ് .പ്രതിഫലം ഇച്ഛിക്കാതെ അവർ മറ്റുള്ളവരെ സഹായിക്കുന്നത് .ദാരിദ്ര്യം അവരെ അലട്ടുന്നുണ്ടായിരിക്കാം പണത്തിന്റെ കുറവ് അവർ അനുഭവിക്കുണ്ടായിരിക്കാം എന്നാലും അർഹമല്ലാത്തതൊന്നും അവർ ആഗ്രഹിക്കാറില്ല അനുഭവിക്കാറില്ല .സ്വന്തം വിയർപ്പിന്റെ ഫലം .....അവരുടെ ചോര കലർന്ന വിയർപ്പുകലർന്ന ഭക്ഷണം മാത്രമേ അവർ കഴിക്കാറുള്ളു .അവരുടെ അധ്വാനമാണ് നിങ്ങൾ നാഗരികർ അനുഭവിക്കുന്നത് നിങ്ങൾ ഭക്ഷിക്കുന്നത് പലതും അവരുടെ വിയർപ്പിന്റെ ഫലമാണ് .പണം നിങ്ങൾ നൽകുന്നുണ്ടായിരിക്കാം ,എന്നിരുന്നാലും യഥാർത്ഥ അവകാശികൾ അവരാണ് ..അവരുടെ ദാനമാണ് നിങ്ങളുടെ ആഹാരം സത്യത്തിൽ അഖിലേട്ടാ നിങ്ങൾ ദരിദ്രനാണ് പണം മാത്രമേ നിങ്ങൾക്കുള്ളു നല്ല സൗഹൃദങ്ങൾ ഇല്ല ബന്ധങ്ങൾ ഇല്ല ഓർമ്മകൾ ഇല്ല .ബാല്യത്തിന്റെ

💬 Comments

View all comments