0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 744

നിറങ്ങളില്ല .അന്തസ്സിന്റെ പേരിൽ സമൂഹത്തിലെ നിലയുടെ പേരിൽ നിങ്ങൾ ഒറ്റപെട്ടു ജീവിച്ചു .ചെറുപ്പം മുതൽ ഇതുവരെ നിങ്ങൾ ജീവിച്ചത് ശരിക്കും ജീവിതമാണോ .കുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്രം എന്തെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ ആ കാലത്തിന്റെ നിറം എല്ലാവരും ആഗ്രഹിക്കുന്ന ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത സുവർണ്ണകാലത്തിന്റെ എന്തെങ്കിലും ഓർമ്മകൾ നിങ്ങൾക്കുണ്ടോ .നിങ്ങൾ കരുതുന്ന ജീവിതം സത്യത്തിൽ ജീവിതമാണോ .ഞാൻ പറയുന്നത് ചിലപ്പോൾ നിങ്ങള്ക്ക് മനസ്സിലായെന്ന് വരില്ല കാരണം നിങ്ങൾക്കറിയില്ല .സ്നേഹം എന്താണെന്ന് നിങ്ങൾക്കറിയില്ല .ഒരുപക്ഷെ നിങ്ങൾ കറകളഞ്ഞ സ്നേഹം അനുഭവിച്ചിട്ടുണ്ടാവില്ല .എന്തിനും ഏതിനും ചിട്ടയും ക്രമവും പാലിച്ച ജീവിതം .ടൈം ടേബിൾ പ്രകാരം ജീവിച്ച നിങ്ങൾക്ക് ഉയർന്ന ജോലി ലഭിച്ചു ഉയർന്ന വിദ്യാഭ്യാസം ലഭിച്ചു പക്ഷെ നേടാതെ പോയ പലതും ഉണ്ട് .ജീവിത മൂല്യങ്ങൾ സഹജീവി സ്നേഹം മറ്റുള്ളവരോടുള്ള അടുപ്പം സമൂഹത്തിൽ നിങ്ങൾ ആരാണ് ആരും തിരിച്ചറിയാത്ത ആരുമായും ബന്ധമില്ലാത്ത ജീവിതം .നാട്ടിൻ പുറങ്ങളിലുള്ളവർ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു ഇവിടെ നിങ്ങൾ സ്വയം പര്യാപ്തത കൈവരിച്ചു ജീവിക്കുന്നു നിങ്ങൾ ഒന്നറിയുന്നില്ല പരസ്പരം സഹായിച്ചും സഹായം അനുഭവിച്ചും ജീവിക്കുന്നതിന്റെ സുഖം അതിൽ നിന്നും ലഭിക്കുന്ന സന്തോഷം .ഞങ്ങളുടെ നാട്ടിൽ എന്തെല്ലാമുണ്ട് ഇവിടെ ഇല്ലാത്ത പലതും .അഖിലേട്ടൻ ഉത്സവം കണ്ടിട്ടുണ്ടോ എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു ഉത്സവം കൂടാൻ ഓരോന്ന് പറഞ്ഞു ഒഴിയും .അഖിലേട്ടാ ഒരുനാടിന്റെ ഒരുവർഷത്തെ കാത്തിരിപ്പാണ് ഉത്സവം .ഒത്തുകൂടലാണ് ഉത്സവം പരസ്പര സ്നേഹത്തിന്റെ ഐയ്ഖ്യത്തിന്റെ കാത്തിരിപ്പിന്റെ സംഗമമാണ് ഉത്സവം .അത് മനസ്സിലാക്കണമെങ്കിൽ ഒരിക്കലെങ്കിലും അതനുഭവിക്കണം ഒരു ദേശം മുഴുവൻ ഒന്നാകുന്ന അസുലഭനിമിഷം .പരാതിയും പരിഭവവും മറന്നു പരസ്പരം ഒന്നാകുന്നു

💬 Comments

View all comments