Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)
ചേച്ചി എന്തെനെക്കാളും വലുത് ബന്ധങ്ങളാണ്
ഞങ്ങൾ ഇറങ്ങട്ടെ അഖിൽ അച്ചായൻ വരാൻ ആവുന്നു എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മറക്കണ്ട
ഞാൻ കൊണ്ട് വിടാം
വേണ്ട ഞങ്ങൾ ഓട്ടോ പിടിച്ചു പൊക്കോളാം അഖിൽ ഇവിടെ വേണ്ട സമയമാണ് ഇപ്പൊ
ഹമ്
അവരിറങ്ങി അതികം വൈകാതെ മീരേച്ചിയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാൻ ഞെട്ടിത്തരിച്ചു .എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല .ഞാനും അഖിലേട്ടനും അകത്തെ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുകയായിരുന്നു .മോളെ ചിന്നു എന്ന അലർച്ചയാണ് ചിന്തകളിൽ നിന്നും ഞങ്ങളെ സ്വബോധത്തിലേക്കു തിരികെ എത്തിച്ചത് .ഞങ്ങൾ അകത്തെ മുറിയിലേക്ക് ഓടി .മാനസികനില തെറ്റിയവരെ പോലെ പാറിപ്പറക്കുന്ന മുടിയുമായി വേച്ചു വേച്ചു നടന്നു വാതിൽ തള്ളിത്തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന മീരേച്ചിയെ ഞാൻ ചേർത്ത് പിടിച്ചു .ബാത്റൂമിലെ ഡോർ തുറന്നു കിരണേട്ടനും പുറത്തേക്കു വന്നു ..
രേണു ന്റെ മോള് ....ചിന്നു ..മോളെ
മോൾക്കൊന്നും ഇല്ല ചേച്ചി
എവിടെ ന്റെ കുട്ടി എവിടെ
അവളിപ്പോ ഇങ്ങു വരും ചേച്ചി സമാധാനമായിരിക്കു
എനിക്കിപ്പോ കാണണം ന്റെ കുട്ടിയെ മോളെ ......
എന്ത് പറഞ്ഞിട്ടും എത്ര സമാധാനിപ്പിച്ചിട്ടും മീരേച്ചി അതൊന്നും കേൾക്കുന്നില്ല ,ചേച്ചിയുടെ നിലവിളി ഉയർന്നതോടെ അയല്പക്കങ്ങളിൽ നിന്നും ആളുകൾ ഓടി എത്തി .ആരൊക്കെ പിടിച്ചിട്ടും മീരേച്ചി കുതറി ഓടാൻ തുടങ്ങി .മോളെയും വിളിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി ഓടാൻ തുനിഞ്ഞ ചേച്ചിയെ ഞങ്ങൾ തടഞ്ഞു വച്ചു .അല്പം നേരം കൊണ്ട് ഡോക്ടർ എത്തി വീണ്ടും ഉറങ്ങാനുള്ള മരുന്ന് കുത്തിവച്ചു ..രാവിലെ വരെ ഉറങ്ങാനുള്ള മരുന്ന് ചേച്ചിയിൽ കുത്തിവച്ചു മരുന്നിന്റെ പിൻബലത്തിൽ അവർ വീണ്ടും മയക്കത്തിലേക്ക് വീണു ..നിശബ്തമായി
💬 Comments
View all comments