Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)
എല്ലാം നോക്കി കാണാൻ മാത്രമെ കിരണേട്ടന് സാധിച്ചുള്ളൂ ആ മനുഷ്യന്റെ അവസ്ഥ വാക്കുകളിൽ പറയാൻ കഴിയാത്ത വിധം പരിതാപകരമായിരുന്നു .അയല്പക്കങ്ങളിൽ ഉള്ളവർ കുറച്ചു സമയം കൂടി അവിടെ നിന്നതിനുശേഷം വീടുകളിലേക്ക് പോയി അടുക്കളയിൽ കയറി ചായ തിളപ്പിച്ച് ഞാൻ അഖിലേട്ടനും കിരണേട്ടനും നൽകി ലിവിങ് റൂമിൽ സെറ്റിയിൽ ഇരുന്നു ആവി പറക്കുന്ന ചായ മോത്തി കുടിച്ചു കൊണ്ട് കിരണേട്ടൻ ഫോണെടുത്തു ചെറിയാൻ സാറിനെ വിളിച്ചു .എന്തൊക്കെയോ സൂചനകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു .
അഖിലെ നമ്മൾ ശരിക്കും ഒറ്റപെട്ടു ജീവിക്കുന്നവരാണ് .മീര അയല്പക്കങ്ങളിലെക്കു സംസാരിക്കാൻ പോകുന്നത് ഞാൻ വിലക്കിയിരുന്നു എന്റെ വിലക്കിനെ മറികടന്നും അവൾ ബന്ധങ്ങൾ ദൃഢമാക്കി ആപത്തു വന്നപ്പോൾ അവൾക്കു സമാധാനം നൽകാനും ആശ്വസിപ്പിക്കാനും അവളുടെ ബന്ധങ്ങൾ ഉപകരിച്ചു .എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല ഒരു വാക്ക് കൊണ്ട് പോലും .ഉന്നതങ്ങളിൽ ബന്ധമുള്ള നമ്മളെ ആത്മാർഥമായി സഹായിക്കാൻ ആരുണ്ടായി .നമ്മൾ കരുതിയ ബന്ധങ്ങൾ സത്യത്തിൽ ബന്ധങ്ങൾ തന്നെയാണോ .കാണുമ്പോൾ ചിരിക്കും കുശലങ്ങൾ ചോദിക്കും എന്നല്ലാതെ നമുക്ക് ആരുമായാണ് ബന്ധമുള്ളത് സഹായത്തിന് എത്തിയ ആളുകളൊന്നും സത്യത്തിൽ നമ്മുടെ ബന്ധങ്ങൾ കൊണ്ട് നേടിയതല്ല .മീരയും രേണുവും സമ്പാദിച്ച ബന്ധങ്ങൾ മാത്രമാണ് ആപത്തു ഘട്ടത്തിൽ നമുക്ക് കൂട്ടായത് .നമ്മൾ തന്നെയാണ് നമ്മുടെ പരാജയം നമ്മുടെ നേട്ടങ്ങൾക്കു വേണ്ടി മാത്രം നമ്മൾ സൗഹൃദം ഉണ്ടാക്കി .സത്യത്തിൽ നല്ലൊരു സൗഹൃദം നമുക്കുണ്ടോ ഉന്നതിയിലുള്ള നമ്മുടെ ബന്ധുക്കൾ നമുക്കൊപ്പമുണ്ടോ അറിയിച്ചില്ലായിരിക്കാം ഇനി അറിയിച്ചാൽ തന്നെ എത്ര പേർ ഉണ്ടാവും .ഏറി വന്നാൽ ഒരു ഫോൺ കാൾ .തിരക്കാണ് എല്ലാവർക്കും ഒന്നിനും സമയമില്ല സമ്പാദിക്കാനുള്ള പരക്കംപാച്ചിലിലാണ് എല്ലാവരും
💬 Comments
View all comments