0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 755

നീയും ഞാനുമുൾപ്പടെ .അവനവനു വരുമ്പോൾ മാത്രം നാം തിരിച്ചറിയും .ആശ്വസിപ്പിക്കാൻ ആളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമാണ് അഖിൽ പണം കൊണ്ട് വിലക്കെടുക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം, ബന്ധം .നാം നൽകുന്ന സ്നേഹവും അടുപ്പവും മാത്രമേ നമുക്ക് തിരിച്ചു ലഭിക്കു എന്ന് ഞാൻ മനസിലാക്കുന്നു .തിരിച്ചറിയാൻ വൈകിപ്പോയി .പക്ഷെ അതിനു നൽകേണ്ടിവന്ന വില എന്റെ മോളെയാണ് .എനിക്ക് ഉള്ളു തുറക്കാൻ നീ മാത്രമാണ് ഉള്ളത് നീ കൂടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഹൃദയം തകർന്നു മരിച്ചിട്ടുണ്ടാവും ..

വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടല്ലേ കിരണേട്ടാ

ആവശ്യമില്ലാത്ത എന്താണ് ഞാൻ പറഞ്ഞത് ..നമ്മൾ സത്യത്തിൽ വിഡ്ഢികളാണ് നമുക്ക് ചുറ്റും നടക്കുന്ന എന്തെങ്കിലും നാം കണ്ടിരുന്നോ .എന്ത് സുരക്ഷിത്വത്തമാണ് നമുക്ക് ഈ നഗരത്തിൽ ഉള്ളത് .നമ്മൾ ഒന്നുമല്ല ഇവിടെ .നമുക്കാരുമില്ല ഇവിടെ .നിന്നെപ്പോലെ ഞാനും മീരയെ കളിയാക്കിയിട്ടുണ്ട് നഗരത്തിന്റെ സൗകര്യത്തെ പറ്റി പറഞ്ഞു .ഇവിടുത്തെ വികസനത്തെപ്പറ്റി പറഞ് .തെറ്റ് പറ്റിപ്പോയി അവൾ പറയുന്നതാണ് ശരി .ആരെന്നറിയാത്ത ഏതുതരക്കാരെന്നറിയാത്ത ആയിരങ്ങൾ ലക്ഷങ്ങൾ ദിനം പ്രതി വന്നുപോകുന്ന നഗരത്തിൽ ആർക്കു നല്കാൻ കഴിയും സുരക്ഷ.ഗ്രാമങ്ങളുടെ വില ഞാൻ അറിയുന്നു മനസിലാക്കുന്നു അസമയത് അപരിചിതനെ കാണുമ്പോൾ ചോദിക്കാൻ ചോത്യം ചെയ്യാൻ ഗ്രാമങ്ങൾക്ക് മാത്രമേ കഴിയു അതിനു പോലീസ് നിയമം ഇതിന്റെയൊന്നും പിൻബലം ആവശ്യമില്ല .എല്ലാവരും പരസ്പരം അറിയുന്നു പരസ്പരം ബന്ധം സ്ഥാപിക്കുന്നു .ഇവിടെ ആർക്കു ആരെ അറിയാം .ആർക്കാണ് സത്യത്തിൽ ബന്ധമുള്ളത് എല്ലാവരും ഒറ്റപ്പെട്ടവർ .ആളുകൾ ചേർന്നാണ് സമൂഹം ഉണ്ടാവുന്നത് .ഈ നഗരം ഒരു സമൂഹമാണോ ആരാണ് ഇവിടെ പരസ്പരം ചേർന്ന് നിക്കുന്നത് ..

💬 Comments

View all comments