0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 756

മനസ്സിലുള്ള സങ്കടങ്ങൾ വിഷമങ്ങൾ എല്ലാം കിരണേട്ടൻ പറഞ്ഞു കൊണ്ടിരുന്നു ഒന്നും പറയാനാവാതെ അഖിലേട്ടൻ എല്ലാം കേട്ടിരുന്നു .തിരിച്ചറിവിന്റെ നിമിഷങ്ങളിലൂടെ അഖിലേട്ടൻ സഞ്ചരിക്കുകയിരുന്നു അതുവരെ കരുതിയ ധാരണകൾ തെറ്റാണെന്നുള്ള യാഥാർഥ്യം മനസ്സിലാക്കുകയായിരുന്നു .വല്ലാത്ത ഭയം ഞാനാ കണ്ണുകളിൽ കണ്ടു .ഭക്ഷണം കഴിക്കാൻ അവരെ വിളിച്ചെങ്കിലും അവർ വന്നില്ല .അല്ലെങ്കിലും സ്വന്തം മകളെ കാണുന്നില്ലെന്ന് അറിഞ്ഞ ഏതു പിതാവിനാണ് ഭക്ഷണം ഇറങ്ങുക .ഒരുപാടു ഞാൻ നിർബന്ധിച്ചെങ്കിലും കിരണേട്ടനും അഖിലേട്ടനും ഒന്നും കഴിച്ചില്ല .എല്ലാം ഉണ്ടാക്കുമ്പോൾ ഞാനും മനസ്സിൽ കരുതിയിരുന്നു ഇതാരും കഴിക്കില്ലെന്ന് .ഉറക്കം വരാതെ ഞങ്ങൾ ഉമ്മറത്ത് തന്നെ ഇരുന്നു .ഇടയ്ക്കിടെ കിരണേട്ടൻ ചെറിയാൻ സാറിനെ വിളിക്കുന്നുണ്ടായിരുന്നു .എപ്പോഴോ ഞങ്ങൾ മയക്കത്തിൽ വീണു .അകത്തെ മുറിയിൽ എന്റെ മോൾ ഉറങ്ങുന്നത് ഞാൻ ഇടയ്ക്കിടെ പോയി നോക്കികൊണ്ടിരുന്നു .ഒന്ന് ഞാൻ തീരുമാനിച്ചിരുന്നു ഇനി ഉള്ള ജീവിതം ഈ നരകത്തിൽ ജീവിച്ചു തീർക്കാൻ ഞാൻ ഒരുക്കമല്ല .സെറ്റിയിൽ അഖിലേട്ടനെ ചേർത്ത് പിടിച്ചു ഞാൻ ഇരുന്നു തല ചാരിവച്ചു കിരണേട്ടനും മയങ്ങി .പകലത്തെ അലച്ചിലിന്റെ ക്ഷീണവും മനസ്സിന്റെ വ്യഥയും അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു . മൊബൈലിന്റെ ഒച്ച കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്നു .കിരണേട്ടൻ വേഗത്തിൽ കാൾ എടുത്തു ആ മുഖം പ്രകാശിക്കുന്നത് ഞാൻ കണ്ടു .വല്ലാത്തൊരാവേശത്തോടെ കിരണേട്ടൻ എഴുനേറ്റു .സംസാരത്തിൽനിന്നും ചെറിയാൻ സാറാണെന്നു എനിക്ക് മനസ്സിലായി .അദ്ദേഹത്തോട് നന്ദി പറഞ്ഞു കിരണേട്ടൻ കാൾ കട്ട് ചെയ്തു

അഖി മോളെ കിട്ടിയെടാ

കിരണേട്ടാ എവിടെ ആണ്

സിറ്റിയിൽ തന്നെ ഉണ്ട് ഹോസ്പിറ്റലിൽ ആകിയിരിക്ക നീ വേഗം വാ വണ്ടിയെടുക്ക് എനിക്ക് കയ്യും കാലും വിറച്ചിട്ടു

💬 Comments

View all comments